മേപ്രാൽ ∙ അഞ്ചു കിലോമീറ്റർ റോഡ് ഉന്നത നിലവാരത്തിൽ പണിതപ്പോൾ 450 മീറ്റർ ദൂരമുള്ള റോഡിനെ ഒഴിവാക്കിയതായി പരാതി. മേപ്രാൽ ചന്തക്കടവ് – റോഡുകടവ് റോഡിനാണ് ഈ ഗതി. റോഡിലെ ടാറും മെറ്റലും മുഴുവൻ ഇളകി സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണിപ്പോൾ.
പൊതുമരാമത്ത് വകുപ്പിന്റെ റോഡാണിത്. അഴിയിടത്തുചിറ – മേപ്രാൽ – അംബേദ്കർ നഗർ റോഡ് 5 കോടി രൂപ മുടക്കി ഉന്നത നിലവാരത്തിൽ നിർമിച്ചപ്പോൾ റോഡിന്റെ 450 മീറ്റർ വരുന്ന ഈ ഭാഗം കൂടി ഉൾപ്പെടുത്തണണെന്ന് ആവശ്യമുയർന്നിരുന്നു. പക്ഷെ ഫണ്ടിന്റെ കുറവു കാരണം ഈ ഭാഗം ഒഴിവാക്കി.
ചാത്തങ്കരി തോടിന്റെ കടവു വരെയാണു പൊതുമരാമത്ത് റോഡുള്ളത്.
അതുകഴിഞ്ഞാൽ എംഎൽഎ ഫണ്ടിൽ നിർമിച്ച വീതി കുറഞ്ഞ ആംബുലൻസ് പാലമാണ്. പാലം കയറിയിറങ്ങിയാൽ ചാത്തങ്കരി – ഇളവനാരി റോഡാണ്. പാടശേഖരത്തിന്റെ നടുവിൽ കൂടിയ പോകുന്ന റോഡ് എല്ലാ മഴക്കാലത്തും വെള്ളം കയറുന്നതാണ്. ഇത് ഉയർത്തിയാണു ടാറിങ് നടത്തേണ്ടത്. നിലവിൽ ടാറിങ് നടത്തിയ റോഡ് 2004 ൽ പുതിയതായി നിർമിച്ച റോഡാണ്.
അന്നുവരെ ഇപ്പോൾ ടാറിങ് നടത്താത്ത റോഡാണു നാട്ടുകാർ ഉപയോഗിച്ചിരുന്നത്.
പക്ഷെ ഉന്നത നിലവാരത്തിലുള്ള പ്രവൃത്തി ലഭിച്ചപ്പോൾ പഴയ റോഡിനെ ഉപേക്ഷിച്ചു. കാർഷികമേഖലയായ പെരിങ്ങര പഞ്ചായത്തിലെ ഓരോ റോഡും കാർഷികമേഖലയ്ക്കു പ്രയോജനം ചെയ്യുന്നതാണ്. അതോടൊപ്പം വെള്ളപ്പൊക്കകാലത്തു നാട്ടുകാർക്കു പുറംലോകത്തേക്കു പോകുന്നതിനും റോഡുകൾ സഹായകമാണ്. റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]