റാന്നി ∙ വലിയപാലത്തിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. വ്യാഴാഴ്ച രാത്രി 8ന് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു.
കാറുകൾക്ക് കാര്യമായ നാശനഷ്ടമുണ്ടായെങ്കിലും ആർക്കും പരുക്കില്ല. അര മണിക്കൂറോളം ഗതാഗത കുരുക്ക് നേരിട്ടിരുന്നു.
ക്രെയിൻ ഉപയോഗിച്ച് വാഹനങ്ങൾ നീക്കിയ ശേഷമാണ് ഗതാഗതം സാധാരണ നിലയിലായത്. ഏതാനും ദിവസം മുൻപ് കാർ പാലത്തിന്റെ നടപ്പാതയിൽ ഇടിച്ചു കയറിയിരുന്നു.
പാലത്തിൽ വെളിച്ചമില്ലാത്തതും അമിത വേഗതയും അപകടസാധ്യത വർധിപ്പിക്കുന്നു.
സ്വകാര്യ ഏജൻസി പാലത്തിൽ വിളക്കുകൾ സ്ഥാപിച്ചെങ്കിലും ഇവ പ്രവർത്തന രഹിതമായതോടെ പഞ്ചായത്ത് ഇടപെട്ട് നീക്കം ചെയ്യിക്കുകയായിരുന്നു. പെരുമ്പുഴ കരയിൽ കോന്നി–പ്ലാച്ചേരി പാത നിർമാണം ഏറ്റെടുത്ത കരാർ കമ്പനി പൊക്കവിളക്കു സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചില ദിവസങ്ങളിൽ ഇവ പ്രവർത്തിക്കുന്നില്ല പാലത്തിൽ സ്ഥിരം വെളിച്ചമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]