നവോദയ വിദ്യാലയംഅപേക്ഷകൾ 23 വരെ;
വെച്ചൂച്ചിറ ∙ ജവാഹർ നവോദയ വിദ്യാലയത്തിൽ 2026–27 അധ്യയന വർഷത്തിൽ 9, 11 ക്ലാസുകളിലേക്കുള്ള പ്രവേശന പരീക്ഷ ഫെബ്രുവരി 7ന് നടക്കും. അപേക്ഷകൾ 23ന് മുൻപ് സമർപ്പിക്കണം. ജില്ലയിലെ ഏതെങ്കിലും ഗവ.
അംഗീകൃത സ്കൂളിൽ പഠിക്കുന്നവരും ജില്ലയിൽ താമസക്കാരുമാകണം. ഫോൺ: 04735 294263.
അപേക്ഷ ക്ഷണിച്ചു
അയിരൂർ∙ പഞ്ചായത്ത് സർക്കാർ എൽപി സ്കൂളുകളിൽ യോഗ, കായിക, കഥകളിമുദ്ര പരിശീലനങ്ങൾ നൽകുന്നതിന് 19നു മുൻപ് അപേക്ഷിക്കാം.
പ്രായപരിധി 25 വയസ്സ്. 04735 230226.
വിദ്യാർഥികൾക്ക് ഹിന്ദികവിതാരചനാ മത്സരം
പത്തനംതിട്ട
∙ 14 മുതൽ 28 വരെ ആചരിക്കുന്ന ഹിന്ദി പക്ഷാചരണത്തിന്റെ ഭാഗമായി മേരാ യുവ ഭാരത് (നെഹ്റു യുവകേന്ദ്ര) പത്തനംതിട്ടയുടെ നേതൃത്വത്തിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ഹിന്ദി കവിതാരചനാ മത്സരം സംഘടിപ്പിക്കുന്നു. സ്വന്തമായി എഴുതിയ ഹിന്ദി കവിതകൾ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തി 18നു മുൻപു പ്രിൻസിപ്പലിന്റെ ഒപ്പും സീലും പതിപ്പിച്ച് സ്കാൻ ചെയ്തു[email protected] എന്ന വിലാസത്തിൽ മെയിൽ ചെയ്യുക.
അല്ലെങ്കിൽ 7558892580 എന്ന നമ്പറിൽ വാട്സാപ് ചെയ്യുക. മികച്ച 3 കവിതകൾക്കു 23 ന് കലഞ്ഞൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ഹിന്ദി വാരാചരണം പരിപാടിയിൽ സർട്ടിഫിക്കറ്റ് നൽകും.
ഫോൺ: 9497614133
സ്കോളർഷിപ്പിന് അപേക്ഷിക്കാം
പത്തനംതിട്ട ∙ അനാരോഗ്യകരമായ ചുറ്റുപാടുകളിൽ ജോലി ചെയ്യുന്നവരുടെ മക്കൾക്കുള്ള സെൻട്രൽ പ്രീ മെട്രിക് സ്കോളർഷിപ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 9, 10 ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർഥികൾക്കാണ് അവസരം.
0468 2322712
യോഗം 15ന്
പത്തനംതിട്ട ∙ ശിശുക്ഷേമ സമിതിയുടെ എക്സിക്യൂട്ടീവ് യോഗം 15ന് 11മണിക്കു ശിശുക്ഷേമസമിതി ഓഫിസിൽ ചേരുമെന്നു ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ജി.പൊന്നമ്മ അറിയിച്ചു.
ലേലം 16ന്
പേട്ട
∙ അങ്ങാടി സർവീസ് സഹകരണ ബാങ്കിൽ നിന്ന് വസ്തു ഈടിന്മേൽ വായ്പയെടുത്ത് കുടിശിക വരുത്തിയതും സഹകരണ നിയമ പ്രകാരം ലേല നടപടികൾ പൂർത്തിയാക്കിയതുമായ വസ്തുക്കളുടെ ലേലം 16ന് 11ന് ബാങ്കിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]