
ആനിക്കാട് ∙ പഞ്ചായത്തിലെ പ്രധാന പൊതുമരാമത്ത് റോഡിലെ കലുങ്ക് ശോച്യാവസ്ഥയിൽ. വാഹനഗതാഗതം ഭീഷണിയിൽ.
മല്ലപ്പള്ളി തേലമൺ–പുല്ലുകുത്തി റോഡിൽ തൊട്ടിയിൽപടിയ്ക്കു സമീപത്തെ കലുങ്കിന്റെ തകർച്ചയാണ് വാഹന ഗതാഗതത്തിനു ഭീഷണിയാകുന്നത്. കലുങ്കിന്റെ സ്ലാബ് തകർന്ന് കുഴി രൂപപ്പെട്ടിട്ടുണ്ട്. മണിമലയാറിനോടു ചേർന്നുള്ള ഭാഗത്താണ് തകർച്ച സംഭവിച്ചിട്ടുള്ളത്.
സ്വകാര്യബസുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ പോകുന്ന പാതയാണിത്. തകർച്ച ഉണ്ടായ ഭാഗത്ത് വീപ്പ വച്ചാണ് വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നത്.
ഭാരവാഹനങ്ങൾ പോകുന്നതിന് പൊതുമരാമത്ത് അധികാരികൾ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ബസുകൾ ഉൾപ്പെടെ ഇതുവഴി പോകുന്നുണ്ട്.
പഞ്ചായത്ത് ഓഫിസ് സ്ഥിതിചെയ്യുന്ന നൂറോമ്മാവിലേക്കും കോട്ടയം ജില്ലയിലെ നെടുങ്കുന്നം, പത്തനാട്, കങ്ങഴ ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിലേക്കും പോകുന്നതിന് പ്രയോജനപ്പെടുന്ന റോഡിലെ കലുങ്കാണ് തകർച്ചയുടെ വക്കിലായിരിക്കുന്നത്. ഗതാഗതം തടസ്സപ്പെടുന്നതിനു മുൻപ് കലുങ്ക് പുനർനിർമിക്കാൻ അധികൃതർ നടപടിയെടുക്കണമെന്നാണ് ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]