
പത്തനംതിട്ട ജില്ലയിൽ ഇന്ന് (13-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ അടുത്ത 2 ദിവസം ബാങ്ക് അവധിയായതിനാൽ ഇടപാടുകൾ ഇന്നു നടത്തുക.
കാലാവസ്ഥ
∙ സംസ്ഥാനത്ത് വ്യാപക മഴ പെയ്യും.
∙കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് .
∙ബാക്കി 10 ജില്ലകളിൽ യെലോ അലർട്ട്.
അധ്യാപക ഒഴിവ്
പന്തളം ∙ തോട്ടക്കോണം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഫിസിക്കൽ സയൻസിൽ എച്ച്എസ്ടിയുടെ താൽക്കാലിക ഒഴിവുണ്ട്. കെ ടെറ്റ് നിർബന്ധം. താൽപര്യമുള്ള ഉദ്യോഗാർഥികൾ 16ന് 11ന് നടക്കുന്ന അഭിമുഖത്തിൽ അസ്സൽ രേഖകളുമായി പങ്കെടുക്കണം.
മെഴുവേലി ∙ പത്മനാഭോദയം ഹയർ സെക്കൻഡറി സ്കൂളിൽ കൊമേഴ്സ് (ജൂനിയർ) വിഷയത്തിന് താൽക്കാലിക അധ്യാപക ഒഴിവുകളുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുമായി 16ന് 10.30ന് അഭിമുഖത്തിൽ പങ്കെടുക്കാം. 9446437620.
തിരുവല്ല ∙ കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ജൂനിയർ കംപ്യൂട്ടർ ആപ്ലിക്കേഷൻ താത്കാലിക അധ്യാപക ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുമായി 25 ന് 1.30ന് ഓഫിസിൽ എത്തണം.
ഗെസ്റ്റ് അധ്യാപക ജോലി ഒഴിവ്
നാറാണംമൂഴി ∙ സെന്റ് ജോസഫ് ഹൈസ്കൂളിൽ ഇംഗ്ലിഷ് ഗെസ്റ്റ് അധ്യാപകന്റെ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ 16ന് 11ന് അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 9745050797.
രക്തദാന ക്യാംപ് ഇന്നും നാളെയും
പന്തളം ∙ ലോക രക്തദാന ദിനാചരണത്തിന്റെ ഭാഗമായി ഐഎംഎയുടെ നേതൃത്വത്തിൽ രക്തദാന ക്യാംപ് ഇന്നും നാളെയുമായി നടക്കും. ചിത്ര ആശുപത്രിയിലും സിഎം ആശുപത്രിയിലും രാവിലെ 9 മുതൽ 12.30 വരെയാണ് ക്യാംപ്.
ഐടിഐ പ്രവേശനം; അപേക്ഷ ക്ഷണിച്ചു
പന്തളം ∙ പട്ടികജാതി വികസന വകുപ്പിന്റെ പന്തളത്തെ ഗവ. ഐടിഐയിൽ 2025-2026 അധ്യയന വർഷത്തിലേക്ക് മെക്കാനിക് മോട്ടർ വെഹിക്കിൾ(2 വർഷം), ഇലക്ട്രീഷ്യൻ(2 വർഷം) എന്നീ ട്രേഡുകളിലേക്ക് എസ്എസ്എൽസി വിജയിച്ചവർക്കും, പ്ലമർ (ഒരു വർഷം) എസ്എസ്എൽസി വിജയിച്ച/പരാജയപ്പെട്ടവർക്കും അപേക്ഷിക്കാം. പ്രവേശനം ലഭിക്കുന്നവർക്ക് സ്റ്റൈപൻഡ്, ലംപ്സം ഗ്രാന്റ്, യൂണിഫോം അലവൻസ്, ഉച്ചഭക്ഷണം, പോഷകാഹാരം എന്നിവ ഉണ്ടാകും. 80 ശതമാനം സീറ്റുകൾ പട്ടികജാതി വിഭാഗം 10 ശതമാനം പട്ടികവർഗം 10 ശതമാനം മറ്റുള്ള വിഭാഗം എന്നിങ്ങനെ സംവരണം ചെയ്തിട്ടുണ്ട്. ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. www.scdd.kerala.gov.in എന്ന വെബ്സൈറ്റിൽ കാണുന്ന SCDD ITI ADMISSION-2025 എന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കാം. 04734-292829, 9446444042.
ഗ്രാമസഭ നാളെ
കൊടുമൺ ∙ പഞ്ചായത്ത് 10ാം വാർഡ് ഗ്രാമസഭ നാളെ 2ന് എസ് എൽപി സ്കൂളിൽ നടക്കുമെന്ന് പഞ്ചായത്തംഗം എ. വിജയൻ നായർ അറിയിച്ചു.
വൈദ്യുതി മുടക്കം
പന്തളം ∙ തെക്കേക്കര സെക്ഷനിലെ ദേവരുക്ഷേത്രം, കുളവള്ളി, ഐക്കാട് സൗത്ത്, കുഴിപ്പള്ളി, പോത്രാട് ക്രഷർ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ടച്ചിങ് ജോലികൾ നടക്കുന്നതിനാൽ വൈദ്യുതി മുടങ്ങും.
തോട്ടഭാഗം ∙ മരം വെട്ടി മാറ്റുന്ന ജോലികൾ നടക്കുന്നതിനാൽ തോട്ടഭാഗം വൈദ്യുതി സെക്ഷന്റെ പരിധിയിൽ വരുന്ന മനയ്ക്കച്ചിറ, ടിപിഎം ഗ്രൗണ്ട്, എവിഎസ്.റിവർ വ്യൂ, പ്രതിഭ, കുരുമല എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5വരെ വൈദ്യുതി മുടങ്ങും.