സർവേയർമാരെ നിയമിക്കും
പേട്ട ∙ അങ്ങാടി പഞ്ചായത്ത് ഡിജിറ്റൽ ക്രോപ് സർവേ നടത്തുന്നതിന് എല്ലാ വാർഡിലും സർവേയർമാരെ നിയമിക്കും.
യോഗ്യതകൾ: കുറഞ്ഞത് പ്ലസ്ടു, സ്മാർട്ട് ഫോൺ ഉപയോഗത്തിൽ പരിചയം, സ്ഥലങ്ങളും വിളകളും തിരിച്ചറിയാനുള്ള അടിസ്ഥാന അറിവ്. ഒരാൾക്ക് പരമാവധി 1500 പ്ലോട്ട് വരെ സർവേ നടത്താം. ഒരു പ്ലോട്ടിന് 20 രൂപ നിരക്കിൽ പ്രതിഫലം ലഭിക്കും.
സർവേ ചെയ്ത വിവരങ്ങൾ ശരിയാണെന്ന് ഉറപ്പാക്കി തുക അക്കൗണ്ടിലേക്ക് ലഭ്യമാക്കും. മൊബൈൽ ആപ് ഉപയോഗിച്ചാണു ഡേറ്റ ശേഖരണം.
വിളകൾ, വിസ്തീർണം, ജലസേചന സൗകര്യം, സ്ഥലം ചിത്രങ്ങൾ മുതലായവ രേഖപ്പെടുത്തണം. യുവാക്കളും യുവതികളും ആവശ്യമായ രേഖകളോടെ അങ്ങാടി കൃഷിഭവനിൽ ബന്ധപ്പെടണം. ഫോൺ: 9061000698
അപേക്ഷിക്കാം
മെഴുവേലി ∙ പഞ്ചായത്ത് ഐടിഐയിൽ കേന്ദ്ര- സംസ്ഥാന സർക്കാർ അംഗീകാരമുള്ള (ഡ്രാഫ്റ്റ്സ്മാൻ സിവിൽ, മെക്കാനിക് ഡീസൽ എന്നീ ട്രേഡുകളിലേക്കും 17 വരെ അപേക്ഷിക്കാം.
9446195038.
തിമിര രോഗ ചികിത്സാ ക്യാംപ്
ഇടയാറന്മുള∙ ളാക സെന്തോം മാർത്തോമ്മാ ഇടവക സീനിയർ സിറ്റിസൻസ് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ഇന്ന് 11.30 മുതൽ 3.30 വരെ സെന്തോം മാർത്തോമ്മാ ചർച്ച് പാരിഷ് ഹാളിൽ തിമിര രോഗ ചികിത്സാ ക്യാംപ് നടത്തുന്നു. 8547050069.
പുസ്തക പ്രകാശനം
മല്ലപ്പള്ളി ∙ ഇംഗ്ലിഷ് ഭാഷയെ സംബന്ധിച്ച് ടി.കെ.
നരേന്ദ്രൻ നായർ എഴുതിയ സ്റ്റുഡന്റ്സ് കംപാനിയൻഫോർ കമ്യൂണിക്കേറ്റിവ് ഇംഗ്ലിഷ് എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് 3.30ന് റോട്ടറി ക്ലബ് ഹാളിൽ നടക്കും.
സെവൻസ് ഫുട്ബോൾടൂർണമെന്റ്
പത്തനംതിട്ട ∙ ലഹരിവിരുദ്ധ സന്ദേശവുമായി ടൗൺ ഫുട്ബോൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് 18ന് പ്രമാടം റിവറൈൻ ടർഫിൽ നടത്തും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]