
കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ ലഭിക്കും
∙ കോട്ടയം, എറണാകുളം, തൃശൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനമാകാം
അധ്യാപക ഒഴിവ്
കൊടുമൺ ∙ ഗവ എസ്സിവി എൽപി.
സ്കൂളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ 14 ന് 2ന് സ്കൂളിൽ ഹാജരാകണം.
പഴകുളം ∙ ഗവ. എൽപി സ്കൂളിൽ ഹെഡ് ടീച്ചറുടെ താൽക്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച 14ന് രാവിലെ 10.30ന് സ്കൂളിൽ നടക്കും.
യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി സ്കൂളിൽ എത്തണം. കുളനട
∙ മാന്തുക ഗവ യുപി സ്കൂളിൽ നിലവിലുള്ള യുപിഎസ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള ഉദ്യോഗാർഥികൾ 14ന് 10.30ന് അസ്സൽ രേഖകളും പകർപ്പുകളുമായി സ്കൂളിലെത്തണം.
ജില്ലാ യുപിഎസ്ടിഎ പിഎസ്സി റാങ്ക് പട്ടികയിലുള്ളവർക്ക് മുൻഗണന. 9495236464.
കടമ്മനിട്ട∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗത്തിൽ മാത്സ് ജൂനിയർ താൽക്കാലിക അധ്യാപക ഒഴിവുണ്ട്.
25ന് 11ന് അഭിമുഖം. 9446604828.
തിരുവല്ല∙ മാർത്തോമ്മാ കോളജിൽ ഗണിത ശാസ്ത്ര വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം നാളെ 10.30ന് കോളജ് ഓഫിസിൽ നടക്കും. കോട്ടയം ഡിഡി ഓഫിസിൽ റജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി എത്തണം.
0469– 2630342.
ജലജീവൻ മിഷൻ അഭിമുഖം 14ന്
റാന്നി ∙ ജലജീവൻ മിഷൻ വൊളന്റിയർമാരുടെ താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം 14നു 11മണിക്കു ജല അതോറിറ്റി റാന്നി സബ് ഡിവിഷൻ ഓഫിസിൽ നടക്കുമെന്നു അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഐടിഐ, ഡിപ്ലോമ, ബിടെക്–സിവിൽ, മെക്കാനിക്കൽ എന്നീ യോഗ്യതയുള്ളവർക്കു പങ്കെടുക്കാം.
ജെജെഎം പ്രവൃത്തികളിൽ മുൻ പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.
പരിശീലന ക്യാംപ്
അടൂർ ∙ തൃതീയ സോപൻ പരിശീലന ക്യാംപ് അടൂർ പിഎംശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ തുടങ്ങി. നാളെ സമാപിക്കും.
അടൂർ ഡിവൈഎസ്പി ജി.സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എൻ.രാകേഷ് അധ്യക്ഷനായി.
വൈസ് പ്രിൻസിപ്പൽ അലക്സ് ജോസ് പ്രസംഗിച്ചു. കുട്ടികളുടെ കലാപ്രകടനങ്ങൾ ക്യാംപിന്റെ ഭാഗമായി നടന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]