
പന്തളം ∙ സ്കൂൾ മുറ്റത്തെ മരം കടപുഴകിയതിനെത്തുടർന്ന് അപകടാവസ്ഥയിലുള്ള ശേഷിക്കുന്ന മരങ്ങളും മുറിച്ചിട്ട നഗരസഭ, അവശിഷ്ടങ്ങൾ അതേപടി ഉപേക്ഷിച്ചിട്ട് രണ്ടാഴ്ച.
പൂഴിക്കാട് ഗവ. യുപി സ്കൂൾ മുറ്റത്താണ് തടിക്കഷണങ്ങൾ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. കുട്ടികളുടെ പാർക്കിലെ റൈഡുകൾക്ക് ചുറ്റും മരത്തിന്റെ തടിക്കഷണങ്ങളാണ്. കുട്ടികൾക്ക് കളിക്കുന്നതിനും സ്കൂൾ വാഹനമടക്കം അകത്തേക്ക് കയറ്റുന്നതിനും തടികൾ തടസ്സമായി.
സ്കൂൾ വളപ്പിൽ നിന്ന അരണമരം കഴിഞ്ഞ 26ന് പുലർച്ചെയാണ് കടപുഴകിയത്. സ്കൂളിന്റെ മുൻ ഭാഗത്ത് ചുറ്റുമതിലിനോട് ചേർന്നു നിന്ന മരമാണ് വീണത്.
ഇതിനെത്തുടർന്ന്, അപകടാവസ്ഥ പരിഗണിച്ചു ഇതിനു സമീപം നിന്ന ശേഷിക്കുന്ന മരങ്ങളെല്ലാം മുറിച്ചിട്ടിരുന്നു. എന്നാൽ, രണ്ടാഴ്ച പിന്നിട്ടിട്ടും ഇതിന്റെ അവശിഷ്ടങ്ങൾ നീക്കിയില്ല.
സ്കൂളിന്റെ മുൻ ഭാഗത്ത് സജ്ജമാക്കിയിട്ടുള്ള പാർക്കിലും തടികൾ കിടക്കുന്നതിനാൽ കുട്ടികൾക്കും ബുദ്ധിമുട്ടായി. നഗരസഭയുടെ അസി.
എൻജിനീയറെത്തി വിലനിർണയം നടത്തിയ ശേഷം ഉടൻ മാറ്റുമെന്നായിരുന്നു അധികൃതർ പറഞ്ഞിരുന്നത്. പ്രഥമാധ്യാപകൻ സി.സുദർശനൻ പിള്ള കഴിഞ്ഞ ദിവസവും നഗരസഭാ ഓഫിസിൽ നേരിട്ടെത്തി പരാതി നൽകിയിരുന്നു.
സ്കൂൾ ബസ് കയറ്റുന്നതിനും തടികൾ തടസ്സമാണെന്നും അദ്ദേഹം പറഞ്ഞു. 750 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പരിമിതമായ സ്കൂൾ മുറ്റം കവർന്നു കിടക്കുന്ന തടികൾ അടിയന്തരമായി നീക്കണമെന്ന് പിടിഎ അംഗം രഘു പെരുമ്പുളിക്കലും ആവശ്യപ്പെട്ടു.
തടികളുടെ വിലനിർണയം നടത്തിയ ശേഷം ഉടൻ ലേല നടപടികളുണ്ടാകുമെന്ന് നഗരസഭാ അധികൃതർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]