
ഇന്ന്
∙ ബാങ്ക് അവധി
തേനീച്ച വളർത്തൽ പരിശീലനം
കുറിയന്നൂർ ∙ വൈഎംസിഎ ലൈബ്രറിയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന തേനീച്ച വളർത്തൽ പരിശീലനം (മാസത്തിൽ 2 ദിവസം) 16 ന് ആരംഭിക്കും. ആദ്യം റജിസ്റ്റർ ചെയ്യുന്നവർക്കാണ് അവസരം.
9605840208.
ലാറ്ററൽ എൻട്രി
വെച്ചൂച്ചിറ ∙ ഗവ. പോളിടെക്നിക് കോളജിൽ ത്രിവത്സര ഡിപ്ലോമ കോഴ്സ് 3ാം സെമസ്റ്ററിലേക്കുളള ലാറ്ററൽ എൻട്രി പ്രവേശനം 15 ന് നടക്കും.
റജിസ്ട്രേഷൻ അന്ന് 9 മുതൽ 10.30 വരെ. റാങ്ക് ലിസ്റ്റിൽ ഇല്ലാത്തതിനാൽ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും നൽകാം.
പ്ലസ്ടു (സയൻസ്), വിഎച്ച്എസ്ഇ, ഐടിഐ പാസായവർക്കും ഫിസിക്സ്, മാത്സ്, കെമിസ്ട്രി വിഷയങ്ങൾ ഉൾപ്പെട്ട നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ് പ്ലസ്ടു 50 ശതമാനം മാർക്കുള്ളവർക്കും അപേക്ഷിക്കാം.
അസ്സൽ സർട്ടിഫിക്കറ്റ്, ഫീസ് സഹിതം രക്ഷകർത്താവിനൊപ്പം ഹാജരാകണം. 04735 266671, www.polyadmission.org/let
ഗ്രാമസഭ
അയിരൂർ ∙ പഞ്ചായത്ത് 11 ാം വാർഡ് ഗ്രാമസഭ ഞൂഴൂർ എംടിഎൽപി സ്കൂളിൽ വച്ച് ഇന്ന് 2.30ന് നടക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]