
ഏഴംകുളം ∙ കെപി റോഡും കൈപ്പട്ടൂർ റോഡും ഏനാത്ത് റോഡും സംഗമിക്കുന്ന ഏഴംകുളം ജംക്ഷനിൽ അപകടം കൂടുന്നു. ഇവിടെ സിഗ്നൽലൈറ്റ് ഉണ്ടെങ്കിലും പച്ചയും ചുവപ്പും ലൈറ്റുകൾ തെളിയുന്നതിന്റെ സമയക്രമത്തിലെ പിഴവുകാരണം ഇപ്പോൾ പ്രവർത്തിപ്പിക്കാത്തതാണ് അപകടം കൂടിയത്.
ഇന്നലെ രാവിലെ ടിപ്പർ ലോറി വാനിൽ ഇടിച്ച് ഇവിടെ അപകടം നടന്നിരുന്നു. ജംക്ഷനിൽ നിന്ന് മൂന്നു റോഡിലേക്കും വാഹനങ്ങൾ തോന്നിയതു പോലെ തിരിയുന്നതാണ് അപകടങ്ങൾക്ക് പ്രധാനകാരണം.
ടിപ്പർ ലോറികളാണ് ഇവിടെ ഏറ്റവും കൂടുതൽ അപകടമുണ്ടാക്കുന്നതെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്.
ലോറികൾ അമിതവേഗത്തിൽ എത്തുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. പാറമട, ക്രഷറുകൾ എന്നിവിടങ്ങളിൽ നിന്ന് വരുന്ന ടിപ്പർ ലോറികൾ മിനിറ്റിനു മിനിറ്റിനാണ് ജംക്ഷൻ വഴി പാഞ്ഞു കൊണ്ടിരിക്കുന്നത്.
ഈ ലോറികളുടെ അമിതവേഗം നിയന്ത്രിക്കാൻ ഇവിടെ ഒരു നടപടിയുമുണ്ടാകുന്നുമില്ല. പൊലീസും മോട്ടർവാഹന വകുപ്പും ഇത് ശ്രദ്ധിക്കുന്നുമില്ല.
ഇവിടുത്തെ അപകടം കുറയ്ക്കാനാണ് ജംക്ഷനിൽ സിഗ്നൽലൈറ്റ് സ്ഥാപിച്ചത്.
എന്നാൽ അതു വർഷങ്ങളായി തകരാറിലായിരുന്നു. ഒരു മാസം മുൻപ് തകരാറു പരിഹരിച്ച് പ്രവർത്തിച്ചു തുടങ്ങിയിരുന്നതാണ്.
പക്ഷെ പച്ചയും ചുവപ്പും ലൈറ്റുകൾ തെളിയുന്നതിന്റെ സമയക്രമത്തിൽ പിഴവുകാരണം ഇപ്പോൾ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. രണ്ടു ദിവസത്തിനുള്ളിൽ പ്രവർത്തന സജ്ജമാക്കുമെന്നാണ് പൊലീസ് പറയുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]