
മണക്കാല ∙ പോളിടെക്നിക് വിദ്യാർഥികളുടെ കലാമാമാങ്കത്തിന് മണക്കാല ഗവ. പോളിടെക്നിക് കോളജിലെ വേദികൾ ഉണർന്നു.
വലിയ ആരവങ്ങൾ ഒന്നുമില്ലാതെയാണു സംസ്ഥാന പോളിടെക്നിക് കലോത്സവത്തിന് അരങ്ങുണർന്നത്. മാർഗംകളിയും ഒപ്പനയും ദഫ്മുട്ടും ഭരതനാട്യവും വിവിധ വാദ്യോപകരണ വായനയും ഗാനമേളയും കഥാരചനകളുമൊക്കെ കൊണ്ട് ഇന്നലെ വേദികൾ സമ്പന്നമായിരുന്നു.
കാണികളുടെ പങ്കാളിത്തവും കുറവായിരുന്നെങ്കിലും മത്സരാർഥികൾ കഴിവുകൾ തെളിയിച്ച് അരങ്ങു തകർത്തു.
രാവിലെ 9ന് ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും വൈകിയാണ് മത്സരങ്ങൾ തുടങ്ങിയത്. സംസ്ഥാനത്തെ വിവിധ കോളജുകളിലെ വിദ്യാർഥികൾ മത്സരം കാണാൻ വേദികളിൽ എത്തുന്നുണ്ടെങ്കിലും നാട്ടുകാരുടെ പങ്കാളിത്തം കുറവായിരുന്നു.
വലിയ പ്രചാരണമില്ലാതെ കലോത്സവത്തിനു തുടക്കം കുറിച്ചതാണു കാണികളുടെ കുറവിനു കാരണമായി പറയുന്നത്. 6 വേദികളിലായി നടക്കുന്ന 4 ദിവസത്തെ കലോത്സവത്തിന് നാളെ തിരശീല വീഴും.
കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളജ് മുന്നിൽ
∙ സംസ്ഥാന പോളിടെക്നിക് കലോത്സവത്തിൽ കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളജ് മുന്നിൽ.
76 പോയിന്റുമായിട്ടാണ് മുന്നിലെത്തിയത്. 73 പോയിന്റുമായി തൃശൂർ തൃപ്രയാർ ശ്രീരാമ പോളിടെക്നിക് കോളജ് തൊട്ടു പിന്നിലുണ്ട്.
കാസർകോട് ഗവ. പോളിടെക്നിക് കോളജാണ് മൂന്നാം സ്ഥാനത്തുള്ളത്.
ഈ കോളജിന് 55 പോയിന്റു ലഭിച്ചു. നൂറോളം കോളജുകളിൽ നിന്നുള്ള അയ്യായിരത്തോളം കലാ പ്രതിഭകളാണു മത്സരത്തിൽ പങ്കെടുക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]