
പത്തനംതിട്ട ജില്ലയിൽ ഇന്ന് (12-05-2025); അറിയാൻ, ഓർക്കാൻ
കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട
ഇടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യത. ശക്തമായ കാറ്റും ഉണ്ടായേക്കാം.
∙ പകൽ ഉയർന്ന താപനില
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.
തെക്കൻ തമിഴ്നാട്ടിലും കന്യാകുമാരിയിലും മത്സ്യബന്ധനം പാടില്ല. അധ്യാപക ജോലി
മാരാമൺ ∙ എഎംഎം ടിടിഐ ആൻഡ് യുപി സ്കൂളിൽ യുപി വിഭാഗത്തിൽ ഹിന്ദി വിഷയത്തിലും എംഎംഎ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ്, ഹിന്ദി, ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ്, ഹിന്ദി, മലയാളം, കെമിസ്ട്രി, ഫിസിക്സ് ഗണിതം, ബോട്ടണി, സുവോളജി, കൊമേഴ്സ് ജൂനിയർ– സീനിയർ, ഇക്കണോമിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ വിഷയങ്ങളിലും താൽക്കാലിക അധ്യാപക ഒഴിവുകളുണ്ട്.
യോഗ്യതയുള്ളവർ 24 നു 4 നു മുൻപ് സ്കൂൾ ഓഫിസിലോ മാനേജ്മെന്റ് ഓഫിസിലോ അപേക്ഷ നൽകേണ്ടതാണ്. ഫോൺ: 9847800648
കുമ്പഴ ∙ എംപി വിഎച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ കണക്ക് അധ്യാപകന്റെ ഒഴിവുണ്ട്. 9447059620.
വൈദ്യുതിമുടക്കം
മല്ലപ്പള്ളി വൈദ്യുതി സെക്ഷനിലെ മുറിഞ്ഞകൽ, പൂവൻപാറ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]