റാന്നി ∙ അപരന്റെ ജീവിതത്തെ ധന്യമാക്കാൻ വിശ്വാസ ജീവിതത്തിലൂടെ കഴിയണമെന്ന് ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത പറഞ്ഞു. മാർത്തോമ്മാ സഭ റാന്നി –നിലയ്ക്കൽ ഭദ്രാസന കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്വന്തം കാര്യം മാത്രം ചിന്തിക്കുമ്പോഴാണ് ജീവിതം നിന്ദ്യമാകുന്നത്.
സമൂഹത്തിൽ തള്ളപ്പെട്ടവരെ ചേർത്തു നിർത്തിയ ക്രിസ്തുവാണ് നമ്മുടെ മാതൃക.
മനുഷ്യരെ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുമ്പോഴാണ് ദൈവനാമം മഹത്വപ്പെടുന്നത്. നാം ജീവിക്കുന്ന കാലഘട്ടം വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും വേദിയായി മാറിയിരിക്കുന്നു.
പരസ്പരം സ്നേഹവും കരുണയും ഉള്ളവരായി ജീവിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത അധ്യക്ഷനായി. റവ.കെ.ഇ.ഗീവർഗീസ് വചന ശുശ്രൂഷ നടത്തി.
കുര്യാക്കോസ് മാർ ഇവാനിയോസ്, ഭദ്രാസന സെക്രട്ടറി റവ.തോമസ് കോശി പനച്ചമൂട്ടിൽ, ട്രഷറർ അനു ഫിലിപ് എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

