ശബരിമല∙ തുടർച്ചയായ രണ്ടാം ദിവസവും സന്നിധാനത്തേക്ക് തീർഥാടക പ്രവാഹം. പതിനെട്ടാംപടി കയറാനുള്ള നിര ഇന്നലെ മരക്കൂട്ടവും കടന്നു.
തിരക്കു കൂടിയിട്ടും പതിനെട്ടാംപടി കയറുന്നതിന്റെ വേഗം കൂടിയിട്ടില്ല. അതിനാൽ 5 മണിക്കൂർ വരെ കാത്തുനിന്നാണ് തീർഥാടകർ സന്നിധാനത്ത് എത്തുന്നത്. വൈകിട്ട് 8 വരെ 72,000 പേർ ദർശനം നടത്തി.
നിലയ്ക്കൽ സ്പോട് ബുക്കിങ് കേന്ദ്രത്തിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
കുറഞ്ഞത് 8 മണിക്കൂർ വരെ തീർഥാടകർ സ്പോട് ബുക്കിങ്ങിനായി കാത്തുനിൽക്കുന്നുണ്ട്. എത്തുന്ന എല്ലാവർക്കും സ്പോട് ബുക്കിങ് സൗകര്യം ലഭിക്കുന്നില്ല.
ഇതുമൂലം ആയിരങ്ങളാണ് ദർശനത്തിനു സന്നിധാനത്തേക്കു പോകാൻ കഴിയാതെ ഇന്നലെ നിലയ്ക്കൽ കുടുങ്ങിയത്.
കളഭാഭിഷേകം നടത്തി
∙ ഭക്തിയുടെ ഇരുമുടിക്കെട്ടുമായി മലകയറി പടിചവിട്ടിയ ആയിരങ്ങൾ കളഭാഭിഷിക്തനായ അയ്യപ്പ സ്വാമിയെ കണ്ടുതൊഴുതു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ കിഴക്കേ മണ്ഡപത്തിൽ 25 കലശവും കളഭവും പൂജിച്ചു നിറച്ചു.
ചൈതന്യം നിറച്ച ബ്രഹ്മകലശം വാദ്യമേളങ്ങളോടെ ആഘോഷമായി ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചു. കളഭാഭിഷേകത്തിന് മുൻപ് 25 കലശാഭിഷേകവും നടന്നു.
പിന്നീടായിരുന്നു ഉച്ചപ്പൂജ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

