സീതത്തോട് ∙ ഇരുട്ടിനെ ഭേദിച്ച് പൊലീസ് വാഹനം ഗവി കാടുകളിലൂടെ നീങ്ങുമ്പോൾ വന്യമൃഗങ്ങൾ മുന്നിൽവന്നു ചാടല്ലെയെന്ന് പൊലീസുകാരുൾപ്പെടെ ഇരുപതോളം വരുന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പ്രാർഥിച്ചു. വന്യമൃഗങ്ങൾ വാഹനങ്ങൾ മുന്നിലെത്തിയാൽ ഓടിച്ചുവിടാനുള്ള ആശ്രയം ലാത്തി മാത്രം.
കാട്ടാനയും കാട്ടുപോത്തും മ്ലാവും കേഴയുമെല്ലാം റോഡിന്റെ വശങ്ങളിൽ നിൽക്കുന്നത് കാണാം. കാട് ഇറങ്ങി, വോട്ടിങ് യന്ത്രങ്ങൾ റാന്നി എത്തിച്ചതോടെയാണ് ആശങ്കകൾ അവസാനിച്ചതെന്ന് ഗവി, കൊച്ചുപമ്പ പോളിങ് സ്റ്റേഷനുകളുടെ ചുമതല ഉണ്ടായിരുന്ന മൂഴിയാർ എസ്ഐ അനിൽകുമാർ പറഞ്ഞു.
വി ഗവ.
സ്കൂൾ, കൊച്ചുപമ്പ ഡോർമിറ്ററി എന്നിവിടങ്ങളിലായിരുന്നു ഗവി കേന്ദ്രീകരിച്ചുള്ള ബൂത്തുകൾ. പോളിങ് 5ന് പൂർത്തിയായെങ്കിലും നടപടികൾ വൈകി.
കൊച്ചുപമ്പയിൽനിന്നു രാത്രി എട്ടരയോടെയാണ് യാത്ര തുടങ്ങിയത്. ഗവി- കക്കി റൂട്ടിൽ വന്യമൃഗസാന്നിധ്യം ഏറെയുള്ളതിനാൽ ഗവി, വള്ളക്കടവ്, വണ്ടിപ്പെരിയാർ, കുട്ടിക്കാനം, മുണ്ടക്കയം വഴിയാണ് റാന്നിയിൽ എത്താൻ തീരുമാനിച്ചത്.
കാട്ടുപോത്തും കാട്ടാനക്കൂട്ടവും
വനപാതയിൽ സാവധാനമായിരുന്നു യാത്ര.
10 മണിയോടെ ഗവി സ്കൂളിൽ എത്തി. പത്തരയോടെയാണ് ഇരു ബൂത്തുകളിലെയും ഉദ്യോഗസ്ഥർ റാന്നിയിലേക്കു തിരിച്ചത്.
കോഴിക്കാനം ചെക്ക്പോസ്റ്റിനു സമീപം എത്തിയപ്പോൾ കാട്ടുപോത്തുകളുടെ കൂട്ടത്തെ കണ്ടു, തൊട്ടുപിന്നാലെ കാട്ടാനകൂട്ടത്തേയും. പിന്നീടുള്ള ഓരോ വളവുകളും ജാഗ്രതയോടെയാണ് കടന്നത്.
ഇടയ്ക്കിടെ ചെറുമൃഗങ്ങളെയും കാണാമായിരുന്നെങ്കിലും ഒന്നും തടസ്സമായില്ല. പതിനൊന്നരയോടെ കാടിറങ്ങി.
മൊബൈലിനു റേഞ്ച് ഇല്ലായിരുന്നെങ്കിലും വിശേഷങ്ങൾ വയർലെസ് സെറ്റിലൂടെ ഉന്നത ഉദ്യോഗസ്ഥർക്കു കൈമാറിയായി.
രാത്രി 12.45 ന് ആണ് റാന്നിയിൽ എത്തി വോട്ടിങ് യന്ത്രങ്ങൾ കൈമാറിയത്. വയർലെസ് സെറ്റ് പത്തനംതിട്ട
സ്റ്റേഷനിൽ തിരികെ നൽകി പൊലീസ് സംഘം മൂഴിയാർ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും വെളുപ്പിനെ രണ്ട് കഴിഞ്ഞു. അതികഠിനമായ വോട്ടിങ് യാത്ര വിജയകരമായി പൂർത്തിയാക്കിയതിന്റെ സന്തോഷവും അഭിമാനവും ഉദ്യോഗസ്ഥരുടെ മുഖത്ത് പുഞ്ചിരിയായി തെളിഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

