സീതത്തോട് ∙ മണക്കയം ബിമ്മരം ഈട്ടിമൂട്ടിൽ രാധാമണിയുടെ രണ്ട് വയസ്സ് പ്രായം വരുന്ന പോത്തിനെ കൊന്ന് ഇറച്ചി കടത്തിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നു പ്രതികളിൽ ഒരാൾ പിടിയിൽ. ചിറ്റാർ പാമ്പിനി കൃഷ്ണമംഗലത്ത് ജിതിൻകുമാറിനെയാണ്(27) പെരുനാട് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇറച്ചി കടത്തിയ വാനും കസ്റ്റഡിയിൽ എടുത്തു.
പ്രതികളിൽ ഒരാൾ വിദേശത്തേക്കു കടന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം. മണക്കയം–അള്ളുങ്കൽ റോഡിനു സമീപത്ത് മറ്റ് കന്നുകാലികൾക്കൊപ്പം പോത്തിനെയും തീറ്റാൻ വിട്ടിരുന്നു.
പോത്തിനെ കാണാതായതിനെ തുടർന്ന് രാധാമണിയുടെ ഭർത്താവ് തൃദീപ് പ്രദേശത്ത് തിരച്ചിൽ നടത്തുമ്പോഴാണ് പോത്തിന്റെ ശരീരാവശിഷ്ടങ്ങൾ റോഡിനു സമീപത്തുനിന്നു കണ്ടെത്തിയത്. റോഡിൽ ചോരയും തളംകെട്ടി കിടപ്പുണ്ടായിരുന്നു. റോഡിലിട്ട് കൊന്നതിനു ശേഷം ഇറച്ചി വാഹനത്തിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നുവെന്ന് ഉടമകൾ പൊലീസിനു നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.
പെരുനാട് സ്റ്റേഷൻ എസ്എച്ച്ഒ ജി വിഷ്ണുവിന്റെ നേതൃത്വത്തിൽ എസ്ഐമാരായ എ.ആർ.രവീന്ദ്രൻ, അച്ചൻകുഞ്ഞ്, എഎസ്ഐ സണ്ണി തോമസ്, കെ.അഖിൽ, അക്ഷയ് വേണു എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

