
പന്തളം ∙ സാഹിത്യകാരനും യാത്രികനും സംസ്ഥാന പബ്ലിക് റിലേഷൻസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുമായിരുന്ന പി.രവിവർമയുടെ സ്മരണാർഥം പന്തളംപാലസ് വെൽഫെയർ സൊസൈറ്റി ഏർപ്പെടുത്തിയ യാത്രാവിവരണ ഗ്രന്ഥത്തിനുള്ള പുരസ്കാരത്തിന് (25,000 രൂപ) എം.എൻ.സുഹൈബിന്റെ ‘അറേബ്യയും തുർക്കിയും – ഒരു യാത്ര’ എന്ന പുസ്തകം അർഹമായി. ഒ.കെ ജോണി, കെ.ബി.പ്രസന്നകുമാർ, സുഭാഷ് വലവൂർ എന്നിവർ ഉൾപ്പെട്ട
സമിതിയാണ് പുരസ്ക്കാരം നിർണയം നടത്തിയത്. മാധ്യമം തിരുവനന്തപുരം യൂണിറ്റിൽ ചീഫ് സബ് എഡിറ്ററാണ് എം.എൻ.സുഹൈബ്.
പുരസ്കാര വിതരണം ഈ മാസം അവസാന വാരം പന്തളത്തു നടക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]