
കോന്നി ∙ പയ്യനാമൺ ചെങ്കുളം പാറമടയിൽ നടന്ന ദാരുണ സംഭവത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ജില്ലാ കലക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് ഒഴിഞ്ഞ് മാറുവാൻ കഴിയില്ലെന്ന് കെപിസിസി അംഗം മാത്യു കുളത്തുങ്കൽ പറഞ്ഞു. നാട്ടുകാരുടെ നിരന്തരമായ പരാതിയുണ്ടായിട്ടും അന്വേഷിക്കാൻ തയാറാകാത്ത ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്നും പാറമട
ഉടമയ്ക്കെതിരെ നരഹത്യയ്ക്ക് കേസ് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം ചെയർമാൻ അബ്ദുൽ മുത്തലിഫ് അധ്യക്ഷത വഹിച്ചു.
ഡിസിസി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ, എസ്.സന്തോഷ് കുമാർ, എലിസബത്ത് അബു, ദീനാമ്മ റോയി, റോജി ഏബ്രഹാം, പഞ്ചായത്ത് പ്രസിഡന്റ് അനി സാബു, ഏബ്രഹാം ചെങ്ങറ, ശാന്തിജൻ ചൂരക്കുന്ന്, പ്രവീൺ പ്ലാവിളയിൽ, രാജൻ പുതുവേലിൽ, സൗദ റഹിം, ജോയി തോമസ്, മോഹനൻ മുല്ലപ്പറമ്പിൽ, ഐവാൻ വകയാർ, ബിനു മരുതിമൂട്ടിൽ, രാജീവ് മള്ളൂർ, തോമസ് കാലായിൽ, ജസ്റ്റിൻ തരകൻ, സുലേഖ വി.നായർ, ലിസി സാം, സി.കെ.ലാലു, ബഷീർ കോന്നി, സാംകുട്ടി കൊന്നപ്പാറ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]