
പത്തനംതിട്ട∙ മിനി സിവിൽ സ്റ്റേഷന്റെ അപകടാവസ്ഥ അധികൃതരുടെ ശ്രദ്ധയിലെത്തിക്കാൻ വേറിട്ട സമരരീതിയുമായി യൂത്ത് കോൺഗ്രസ്.കോൺക്രീറ്റ് പാളികൾ ഇളകി വീണ് ആർക്കും പരുക്ക് ഏൽക്കാതിരിക്കാൻ ഹെൽമറ്റും ഫസ്റ്റ് എയ്ഡ് കിറ്റുമായാണ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയുടെ നേതൃത്വത്തിൽ പ്രവർത്തകരെത്തിയത്.ഇവ തഹസിൽദാർക്ക് കൈമാറുകയായിരുന്നു ലക്ഷ്യം.
നിവേദനം സ്വീകരിച്ച തഹസിൽദാർ ഹെൽമറ്റും ഫസ്റ്റ് എയ്ഡ് കിറ്റും ഏറ്റുവാങ്ങിയില്ല.കെട്ടിടം ഉടനടി പുതുക്കിപ്പണിതിലെങ്കിൽ ജനങ്ങൾക്കും ജീവനക്കാർക്കും ഹെൽമറ്റ് ഉൾപ്പെടെ ലഭ്യമാക്കുന്നതിന് സർക്കാരിന്റെ പിന്തുണ തേടണമെന്നായിരുന്നു നിവേദനത്തിലെ ആവശ്യം.
ഈ കെട്ടിടത്തിൽ വ്യത്യസ്ത വകുപ്പുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെയും വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരുടെ എണ്ണവും ഒട്ടേറെയാണ്.മിനി സിവിൽ സ്റ്റേഷനിലെ അപകടസ്ഥിതി സംബന്ധിച്ചു മാധ്യമങ്ങളിൽ നിരന്തരം വാർത്ത വന്നിട്ടും നടപടി സ്വീകരിക്കാൻ അധികൃതർ മടിക്കുന്നതിനാലാണ് വ്യത്യസ്ത പ്രതിഷേധമെന്ന് നേതാക്കൾ പറഞ്ഞു.ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് സലിൽ സാലി, വിഷ്ണു ആർ.പിള്ള, മുഹമ്മദ് റാഫി, റ്റിജോ സാമുവൽ, കാർത്തിക് മുരിങ്ങമംഗലം, ടി.എച്ച്.സിറാജുദീൻ, സുസ്മിത പാറപ്പാട്ട്, ഷെബീർ കുലശേഖരപതി, ബിനോയ് വർഗീസ്, അജ്മൽ കരിം എന്നിവർ നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]