
കോന്നി ∙ റോഡ് മുറിച്ചു കടന്ന നൃത്ത അധ്യാപിക പിക്കപ് വാൻ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചു. വകയാർ കൈതക്കര അഭിലാഷ് മന്ദിരം സുവർണകുമാരിയാണ് (നന്ദിനി–63) മരിച്ചത്.
സംസ്കാരം ഇന്നു മൂന്നിന്. ഇന്നലെ രാവിലെ 10.30ന് സംസ്ഥാന പാതയിൽ കോട്ടയംമുക്കിലാണ് അപകടമുണ്ടായത്. കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിൽ അമ്മയ്ക്കു കൂട്ടിരുന്ന ശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്നു.
ബസിറങ്ങി മറുഭാഗത്തേക്കു നടന്നുപോകുന്നതിനിടെ കോന്നിയിലേക്കു വന്ന തമിഴ്നാട് റജിസ്ട്രേഷൻ പിക്കപ് ഇടിക്കുകയായിരുന്നു.
തുടർന്ന് കോന്നിയിലും പിന്നീട് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡാൻസർ പരേതനായ എ.ആർ.നാഥ് ആണ് ഭർത്താവ്.
മക്കൾ: അഭിലാഷ് നാഥ്, അരുൺ നാഥ്. മരുമക്കൾ: രമ്യ അഭിലാഷ്, സൂര്യ അരുൺ നാഥ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]