തിരുവല്ല∙ ബിലിവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് ഇപ്പോൾ പിങ്ക് വസന്തമാണ്. പിങ്ക് പൂക്കളുള്ള തബേബുയ റോസ മരം പൂത്തുലഞ്ഞു നിൽക്കുന്ന കാഴ്ചയാണെങ്ങും കാണാൻ കഴിയുക.
ഒറ്റ നോട്ടത്തിൽ ജപ്പാനിലെ ‘ചെറി ബ്ലോസം’ ആണെന്ന് തോന്നും. എന്നാൽ തബേബുയ റോസ പൂക്കൾ ജാപ്പനീസ് ചെറി പൂക്കളിൽ നിന്ന് വളരെ വ്യത്യസ്തതകളുള്ള പൂക്കളാണ്.
ബെംഗളൂരുവിലും ഹൈദരാബാദിലും റോഡരികിൽ സുലഭമായ ഇവ അലങ്കാര ചെടിയായാണ് ഇന്ത്യയിലേക്കെത്തുന്നത്.
വിദേശിയായതു കൊണ്ടാകണം ‘താബേബുയ’യ്ക്ക് മലയാളത്തിൽ ഒരു വിളിപ്പേരിടാൻ നമ്മൾ മിനക്കെടാഞ്ഞത്. ഏത് കാലാവസ്ഥയോടും എളുപ്പത്തിൽ പൊരുത്തപ്പെടുന്ന അധിനിവേശ സസ്യങ്ങളാണ് ‘താബേബുയ റോസിയ’.
മണ്ണിലെ ജലാംശം കുറയുകയും അന്തരീക്ഷത്തിലെ ചൂട് കൂടുകയും ചെയ്യുമ്പോൾ ഇവ ഇല പൊഴിക്കും, പൂക്കൾ വിടർത്തും. കൊഴിഞ്ഞു വീഴുന്ന പൂക്കൾ താഴെ പരവതാനി വിരിക്കും.
വളർച്ചാശേഷി കൂടുതലുള്ള ഇവയുടെ വിത്തുകൾ ഏറെ ദൂരം യാത്ര ചെയ്യും. വീണിടങ്ങളിൽ വളരെ പെട്ടെന്ന് പച്ച പിടിക്കും.
താബേബുയ പോലെയുള്ള അധിനിവേശ സസ്യങ്ങൾ ഭാവിയിൽ സ്വാഭാവിക സസ്യങ്ങളുടെ വളർച്ചയ്ക്ക് ഭീഷണിയാകുമോയെന്ന ആശങ്കയ്ക്ക് വകയുണ്ട്.
എങ്കിലും ഒരു അലങ്കാര ചെടിയെന്ന നിലയിൽ രാജ്യത്തെ തിരക്കേറിയ നഗരങ്ങളിൽ ഇവയോടുള്ള പ്രിയം കൂടികൊണ്ടിരിക്കുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

