റാന്നി ∙ മകര സംക്രമ സന്ധ്യയിൽ ശബരിഗിരീശ്വരന് ചാർത്താനുള്ള തിരുവാഭരണങ്ങളും വഹിച്ച ഘോഷയാത്ര കടന്നെത്താൻ 2 ദിവസം മാത്രം ബാക്കി നിൽക്കെ ശരണ വീഥികളിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തി. നാളെ വൈകിട്ടോടെ ഒരുക്കങ്ങൾ പൂർണമാകും.
ചെറുകോൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം–സന്നിധാനം വരെയാണ് ഘോഷയാത്ര റാന്നി താലൂക്കിലൂടെ കടന്നു പോകുന്നത്.
പേരൂച്ചാൽ പാലം–ആയിക്കൽ വരെ പമ്പാനദി തീരത്തു കൂടിയാണു പാത. ഇവിടുത്തെ കാടും പടലും തെളിച്ചു.
വഴിവിളക്കുകളും സ്ഥാപിച്ചു. അപകട
ഭീഷണി നേരിടുന്ന ഭാഗങ്ങളിൽ ചെറുകോൽ പഞ്ചായത്തിന്റെ ചുമതലയിൽ താൽക്കാലിക വേലിയുടെ നിർമാണം പുരോഗമിക്കുകയാണ്. തുടർന്ന് റാന്നി പഞ്ചായത്തിലൂടെയാണു യാത്ര.
ആയിക്കൽ–പാലച്ചുവട് വരെയാണ് പഞ്ചായത്തിൽ യാത്ര. കോൺക്രീറ്റും ബിഎം ബിസി ടാറിങ്ങും നടത്തി പാതകൾ ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്.
പഞ്ചായത്തിന്റെ ചുമതലയിൽ കുത്തുകല്ലുങ്കൽപടി–മന്ദിരം വരെ പാതയിലെ കാട് തെളിച്ചു.
കരിയിലകൾ നീക്കി തൂത്തു വൃത്തിയാക്കുകയും ചെയ്തു. പാലച്ചുവട്–ചമ്പോൺ വരെ വടശേരിക്കര പഞ്ചായത്ത് വൃത്തിയാക്കി. പള്ളിക്കമുരുപ്പ്–ചെറുകാവ് അമ്പലം വരെ വെളിച്ചം ക്രമീകരിച്ചു.
കാടും പടലും നീക്കി പാത തൂത്തു വൃത്തിയാക്കി. ജനപ്രതിനിധികളും പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ ജീവനക്കാരും ചേർന്നാണ് ഒരുക്കങ്ങൾ നടത്തുന്നത്.
വടശേരിക്കര ടൗണിലെ വാട്ടർ എടിഎമ്മിന്റെ തകരാർ പരിഹരിച്ച ശേഷം പുനഃസ്ഥാപിച്ചു.
തിരുവാഭരണ പാതയിലെ കാടും പടലും നീക്കിയ ശേഷം യുദ്ധകാലാടിസ്ഥാനത്തിൽ മറ്റു ക്രമീകരണങ്ങൾ പെരുനാട് പഞ്ചായത്തിന്റെ ചുമതലയിൽ നടക്കുന്നു. വെള്ളം, വെളിച്ചം, ശുചിമുറികൾ എന്നിവ സജ്ജമാക്കുന്ന തിരക്കിലാണ് പഞ്ചായത്ത്.
പ്രധാനമായും ളാഹ എസ്റ്റേറ്റിലൂടെ കടന്നു പോകുന്ന പാതയിലാണ് വെളിച്ചം ഒരുക്കുന്നത്. വഴിവിളക്കുകൾ സ്ഥാപിച്ച ശേഷം ജനറേറ്റർ ഉപയോഗിച്ചാണ് തെളിയിക്കുന്നത്.
12ന് വൈകിട്ട് മുതൽ ഇതിലെ തീർഥാടകർ കടന്നെത്തും. 13ന് ആണ് തിരക്കു കൂടുതൽ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

