ശബരിമല∙ മകരജ്യോതി ദർശനത്തിനുള്ള ഒരുക്കങ്ങൾ സന്നിധാനത്തിൽ ആരംഭിച്ചു. ജ്യോതി കാണാൻ തീർഥാടകർ തങ്ങുന്ന സ്ഥലങ്ങളിൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ബാരിക്കേഡ്, കുടിവെള്ളം, വെളിച്ചം എന്നിവ ക്രമീകരിക്കുന്നതിനുള്ള തയാറെടുപ്പാണ് നടക്കുന്നത്.
തീർഥാടകർ തങ്ങുന്ന സ്ഥലങ്ങളിലെ കാട് തെളിക്കൽ കഴിഞ്ഞു. ബാരിക്കേഡിനുള്ള തൂണുകളും സ്ഥാപിച്ചു.
പാണ്ടിത്താവളം മേഖലയിൽ കുടിവെള്ളം ലഭ്യമാക്കാൻ 100 സ്ഥലങ്ങളിൽ താൽക്കാലിക പൈപ്പ് ലൈൻ നിർമിച്ച് ടാപ്പുകൾ സ്ഥാപിച്ചു.
തിളപ്പിച്ചാറ്റിയ ചുക്കുവെള്ളം വിതരണം ചെയ്യുന്നതിനായി പാണ്ടിത്താവളത്തിൽ 6 കേന്ദ്രങ്ങളിൽ പുതിയ കൗണ്ടറുകൾ ഉണ്ടാകും. ഇതിനുള്ള സൗകര്യവും ഏർപ്പെടുത്തി. ചുക്കുവെള്ളത്തിനൊപ്പം ബിസ്കറ്റും വിതരണമുണ്ട്.
ബിഎസ്എൻഎൽ ഓഫിസിന് എതിർവശത്തായി അടിക്കാട് തെളിച്ചു മകരജ്യോതി ദർശനത്തിനായി അയ്യപ്പന്മാർക്ക് സൗകര്യം ഒരുക്കും. അവിടെ ബാരിക്കേഡുകൾ സ്ഥാപിച്ച് അപകടാവസ്ഥയും ഒഴിവാക്കും വനമേഖലയിൽ പർണശാല കെട്ടാൻ അനുവദിക്കില്ലെന്നും വനം വകുപ്പ് മുൻകൂട്ടി അറിയിച്ചിട്ടുണ്ട്.
എന്നാലും മകരവിളക്കു കാലത്ത് കൂടുതൽ തീർഥാടകർ തടിച്ചു കൂടുന്ന പ്രദേശം എന്ന നിലയിൽ ഉരക്കുഴി ഭാഗം മുതൽ പാണ്ടിത്താവളം ജലസംഭരണി വരെ ആവശ്യത്തിനു വെളിച്ചം നൽകാൻ കെഎസ്ഇബി ലൈറ്റുകൾ സ്ഥാപിച്ചു. ഈ ഭാഗത്ത് എല്ലാ വർഷവും വനത്തിലെ അടിക്കാട് തെളിച്ചാണു അയ്യപ്പന്മാർക്കു പർണശാലകൾ കെട്ടി ജ്യോതി ദർശനത്തിനു കാത്തിരിക്കുന്നത്.
ജ്യോതി ദർശനത്തിനായി തീർഥാടകർക്കു കാത്തിരിക്കാൻ ഇൻസിനറേറ്ററിനു സമീപം 4.7 ഏക്കർ സ്ഥലമുണ്ട്.
വർഷമായി ഉപയോഗിക്കാതെ കിടന്ന സ്ഥലം കഴിഞ്ഞ വർഷമാണ് ദേവസ്വം ബോർഡിനു തിരിച്ചു കിട്ടിയത്. മകര ജ്യോതി ദർശനത്തിനായി വനമേഖലയിൽ കടന്നുകയറി പർണശാല കെട്ടാൻ പാടില്ലെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജ്യോതി കാണാൻ കാത്തിരിക്കുന്ന സ്ഥലങ്ങളിൽ പാചകം അനുവദിക്കില്ല. ഇതിനു പകരമായി തീർഥാടകർക്ക് ഭക്ഷണം ലഭ്യമാക്കാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്.
13നും 14നും പാണ്ടിത്താവളത്തിൽ സൗജന്യ ഭക്ഷണ വിതരണം ഉണ്ടാകും. ഇതിനായി ജീവനക്കാർ, പാത്രങ്ങൾ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്..
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

