ശബരിമല ∙ ഇന്നലെ സന്നിധാനവും പമ്പയും വീണ്ടും ദർശനം തീർഥാടകരുടെ തിരക്കിലമർന്നു. പതിനെട്ടാംപടി കയറാനും ദർശനത്തിനും നീണ്ട
കാത്തുനിൽപായിരുന്നു. ഇന്നലെ വൈകിട്ട് 4 വരെയുള്ള കണക്ക് അനുസരിച്ച് 73,679 തീർഥാടകർ ദർശനം നടത്തി.
അതിൽ 11,999 പേർ സ്പോട് ബുക്കിങ് വഴിയാണ് എത്തിയത്.ഇന്നലെ രാവിലെ വലിയ നടപ്പന്തലിലും പതിനെട്ടാംപടിക്കു മുൻപിലും തിരക്കു കുറവായിരുന്നു. പിന്നീട് പതിനെട്ടാംപടി കയറാനുള്ള നിര കിലോമീറ്റർ നീണ്ടു.
മൂന്നര മുതൽ നാല് മണിക്കൂർ വരെ കാത്തുനിന്നാണ് പലരും പതിനെട്ടാംപടി കയറിയത്.
കൊച്ചുകുട്ടികൾ, മുതിർന്നവർ, മാളികപ്പുറങ്ങൾ എന്നിവർക്കു പ്രത്യേക പരിഗണന നൽകി കടത്തിവിട്ടു. പതിനെട്ടാംപടി കയറി തിരുമുറ്റത്ത് എത്തിയാലും കൊച്ചുകുട്ടികളുമായി വരുന്നവർക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ട്.
പതിനെട്ടാംപടി കയറ്റുന്നതിന്റെ വേഗത്തെ ആശ്രയിച്ചാണ് ക്യൂവിന്റെ നീളം കൂടുന്നതും കുറയുന്നതും. ജനുവരി 10 വരെയുള്ള വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായി.
ദിവസവും 70,000 പേർക്കാണ് വെർച്വൽ ക്യൂ അനുവദിച്ചിട്ടുള്ളത്. പുതിയതായി വെർച്വൽ ക്യൂ ബുക്കു ചെയ്യാൻ ആർക്കും കഴിയുന്നില്ല.
ഓരോ ദിവസത്തെയും തിരക്കു നോക്കിയാണ് സ്പോട് ബുക്കിങ് അനുവദിക്കുന്നത്.
നിലയ്ക്കൽ മാത്രമാണ് സ്പോട് ബുക്കിങ്. പമ്പയിൽ ഇല്ല.
പമ്പ–നിലയ്ക്കൽ ചെയിൻ സർവീസ് ബസുകളിൽ കയറാൻ ത്രിവേണിയിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പ്രായമായവരും കുട്ടികളുമായി എത്തിയവരും മണിക്കൂറുകൾ കാത്തുനിന്നാണ് ബസിൽ കയറിയത്.
ഇതിനു മാത്രം പരിഹാരം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

