
പത്തനംതിട്ട ജില്ലയിൽ ഇന്ന് (09-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക ഒഴിവ്
കിടങ്ങന്നൂർ∙ എസ്വിജിവി ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സോഷ്യോളജി, കെമിസ്ട്രി, സുവോളജി,ഹിന്ദി, മലയാളം (ജൂനിയർ) ഇംഗ്ലിഷ് (ജൂനിയർ) വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരെ ആവശ്യമുണ്ട്. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുമായി 15ന് രാവിലെ 10ന് ഓഫിസിൽ എത്തിച്ചേരണം. 7510959646
അധ്യാപക തസ്തിക
അടൂർ ∙ ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിൽ ഒഴിവു പ്രതീക്ഷിക്കുന്ന ഇംഗ്ലിഷ്, കംപ്യൂട്ടർ, ഫിസിക്സ്, കണക്ക്, ഇലക്ട്രോണിക്, സുവോളജി എന്നീ വിഭാഗങ്ങളിലെ അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ 13ന് വൈകിട്ട് 3നു മുൻപായി യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം സ്കൂളിൽ അപേക്ഷ സമർപ്പിക്കണം.
അടൂർ അപ്ലൈഡ് സയൻസ് കോളജിൽ ഒഴിവ്
അടൂർ∙ അപ്ലൈഡ് സയൻസ് കോളജിൽ 2025–2026 അധ്യയന വർഷത്തേക്കു താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അസിസ്റ്റന്റ് പ്രഫസർ ഇൻ കൊമേഴ്സ് തസ്തികയിൽ 15നു രാവിലെ 10നും അസിസ്റ്റന്റ് പ്രഫസർ മാനേജ്മെന്റ് തസ്തികയിൽ 1.30നും അസിസ്റ്റന്റ് പ്രഫസർ ഇൻ കംപ്യൂട്ടർ സയൻസ് തസ്തികയിൽ 16നു 10നും കംപ്യൂട്ടർ പ്രോഗ്രാമർ തസ്തികയിൽ 1.30നും അസിസ്റ്റന്റ് പ്രഫസർ ഇൻ ഇലക്ട്രോണിക്സ് തസ്തികയിൽ 19നു രാവിലെ 10നും ഇംഗ്ലിഷ് തസ്തികയിൽ 1.30നും ടെസ്റ്റ്/കൂടിക്കാഴ്ച നടത്തി പാനൽ തയാറാക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം കോളജ് ഓഫിസിൽ ഹാജരാകണം.
കോഴ്സുകൾക്ക് അപേക്ഷിക്കാം
കലഞ്ഞൂർ∙പൊതു വിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേരളം സ്റ്റാഴ്സ് പദ്ധതിയുടെ ഭാഗമായി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്ന നൈപുണി വികസന കേന്ദ്രത്തിൽ (സ്കിൽ ഡവലപ്മെന്റ് സെന്റർ) മൊബൈൽ ഫോൺ ഹാർഡ്വെയർ റിപ്പയർ ടെക്നിഷ്യൻ, അസിസ്റ്റന്റ് റോബട്ടിക് ടെക്നിഷ്യൻ എന്നീ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കോഴ്സ് സൗജന്യമാണ്. പ്രായപരിധി 15 -23. ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്ക് ഉയർന്ന പ്രായപരിധിയിൽ 5 വർഷത്തെ ഇളവ് ഉണ്ടായിരിക്കും. അപേക്ഷ ഫോം സ്കൂൾ ഓഫിസിൽ നിന്ന് ലഭിക്കും. 14നു മുൻപ് അപേക്ഷ തിരികെ ലഭിക്കണം. 9745188634.
അപേക്ഷ ക്ഷണിച്ചു
പന്തളം ∙ തോട്ടക്കോണം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങിയ സ്കിൽ ഡവലപ്മെന്റ് സെന്ററിൽ എഐ മെഷീൻ ലേണിങ് ജൂനിയർ ടെലികോം ഡേറ്റ അനലിസ്റ്റ്, ജിഎസ്ടി അസിസ്റ്റന്റ് (ടാലി പ്രൈം സോഫ്റ്റ് വെയർ) എന്നീ കോഴ്സുകളിലേക്ക് 15നും 23നും ഇടയിൽ പ്രായമുള്ള എസ്എസ്എൽസി വിജയിച്ചവർക്ക് അപേക്ഷിക്കാം. പ്രവേശനം സൗജന്യമാണ്. അപേക്ഷ 15നു മുൻപ് സ്കൂൾ ഓഫിസിൽ ലഭിക്കണം. 9188534614, 9633437607.
മെഗാ തൊഴിൽ മേള നാളെ പന്തളത്ത്
പന്തളം ∙ ജൂനിയർ ചേംബർ ഇന്റർനാഷനൽ, ഫിനാൻസ് ആൻഡ് അക്കൗണ്ടിങ് ട്രെയ്നിങ് എജ്യുടെക് കമ്പനിയായ ഫിൻപ്രൂവ് എന്നിവയുടെ നേതൃത്വത്തിൽ മെഗാ തൊഴിൽ മേള നാളെ 9.30 മുതൽ എമിനൻസ് പബ്ലിക് സ്കൂളിൽ നടക്കുമെന്ന് ഫിൻപ്രൂവ് ഡയറക്ടർ വി.ജി.ഷാജി, പന്തളം ജെസിഐ പ്രസിഡന്റ് ഗീവർഗീസ് സാം തോമസ് എന്നിവർ പറഞ്ഞു. ജെസിഐ മേഖലാ പ്രസിഡന്റ് എയ്സ്വിൻ അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. 15ൽലധികം പ്രമുഖ സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കും. തൊഴിൽ മേഖലയെ കുറിച്ചു ചാർട്ടേഡ് അക്കൗണ്ടന്റ് വീണാ വിജയൻ ക്ലാസ് നയിക്കും.
ചെസ് സിലക്ഷൻ ടൂർണമെന്റ്
തിരുവല്ല∙ പത്തനംതിട്ട ജില്ലാ ചെസ് അസോസിയേഷന്റെ നേതൃത്വത്തിൽ അണ്ടർ –17 ഓപ്പൺ / ഗേൾസ് ആൻഡ് അണ്ടർ–9 ഓപ്പൺ / ഗേൾസ് ചെസ് സിലക്ഷൻ ടൂർണമെന്റ് 12ന് 9ന് തിരുവല്ല വൈഎംസിഎ ഹാളിൽ നടക്കും.മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർ ഓഗസ്റ്റ് 17,18 തീയതികളിൽ കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടും. താൽപര്യമുള്ളവർ 11ന് വൈകിട്ട് 6ന് മുൻപായി റജിസ്റ്റർ ചെയ്യണം. 90721 64288.
വളർത്തുനായ്ക്കൾക്ക് ലൈസൻസ് എടുക്കണം
തുമ്പമൺ ∙ പഞ്ചായത്ത് പരിധിയിൽ വളർത്തുന്ന എല്ലാ വളർത്തുനായ്ക്കൾക്കും 15ന് മുൻപായി നിർബന്ധമായും ലൈസൻസ് എടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു. പഞ്ചായത്ത് ലൈസൻസ് ഇല്ലാതെ നായകളെ വളർത്തുന്ന വ്യക്തികൾക്കെതിരെ കേരള പഞ്ചായത്തിരാജ് 1998 (പന്നികളെയും നായകളെയും വളർത്തുന്നതിനുള്ള ലൈസൻസ്) നിയമ പ്രകാരം നിയമനടപടികൾ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.
റാന്നി പഞ്ചായത്തിൽ ഗുണഭോക്തൃ ഫോം വിതരണം
റാന്നി ∙ പഞ്ചായത്തിലെ വാർഷിക പദ്ധതി ആനുകൂല്യങ്ങൾക്കുള്ള ഗുണഭോക്തൃ ഫോം വിതരണം ആരംഭിച്ചു. പൂരിപ്പിച്ച ഫോം 14 വരെ പഞ്ചായത്ത് ഓഫിസിൽ നൽകാമെന്നു സെക്രട്ടറി അറിയിച്ചു.
കുടുംബസംഗമം 11ന്
പറക്കോട് വടക്ക് ∙ മുല്ലൂർകുളങ്ങര ദേവീവിലാസം എൻഎസ്എസ് കരയോഗത്തിന്റെ കുടുംബസംഗമം 11ന് രാവിലെ 10ന് എൻഎസ് എൽപി സ്കൂളിൽ നടക്കും. താലൂക്ക് യൂണിയൻ ചെയർമാൻ ഡോ. കെ.ബി.ജഗദീഷ് ഉദ്ഘാടനം ചെയ്യും.
നേത്ര ക്യാംപ് 11 ന്
ഇലവുംതിട്ട ∙ നെടിയകാല മേനോൻ സ്മാരക ഗ്രന്ഥശാലയുടെയും തിരുവല്ല കല്ലട ഐ കെയർ ആശുപത്രിയുടെയും നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാംപ് 11ന് 9ന് നെടിയകാല മേനോൻസ്മാരക ഗ്രന്ഥശാല ഹാളിൽ നടത്തും.
പരിശീലന ക്യാംപ്
പന്തളം ∙ ലഹരിവിരുദ്ധ ക്യാംപെയ്നിന്റെ ഭാഗമായി ജില്ലാ ഒളിംപിക്സ് അസോസിയേഷന്റെയും തണൽ ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ കുരമ്പാല അമൃത വിദ്യാലയത്തിൽ ദശദിന ഫുട്ബോൾ പരിശീലന ക്യാംപ് നടത്തി. സമാപനസമ്മേളനം ഒളിംപിക്സ് അസോസിയേഷൻ സെക്രട്ടറി പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. ക്യാംപ് ഡയറക്ടർ എൽ.മിനി പെരുമ്പുളിക്കൽ അധ്യക്ഷയായി. സുരേഷ് പിള്ള, അനിതകുമാരി, അരുൺ അജിത്ത് കുമാർ, ശ്യാംകുമാർ എന്നിവർ പ്രസംഗിച്ചു.
പൂവത്തൂർ∙ എൻഎസ്എസ് കരയോഗം പൂവത്തൂർ പടിഞ്ഞാറ് 571–ാം നമ്പർ കരയോഗത്തിന്റെ നേതൃത്വത്തിൽ നാളെ 9ന് പൂവത്തൂർ ഗവ.എൽപി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടക്കും. ആർ.മോഹൻ കുമാർ ഉദ്ഘാടനം ചെയ്യും.
എൻഎസ്എസ് ലഹരി വിരുദ്ധ ക്ലാസ് നാളെ
പൂവത്തൂർ∙ എൻഎസ്എസ് കരയോഗം പൂവത്തൂർ പടിഞ്ഞാറ് 571–ാം നമ്പർ കരയോഗത്തിന്റെ നേതൃത്വത്തിൽ നാളെ 9ന് പൂവത്തൂർ ഗവ.എൽപി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടക്കും. എൽഎസ്എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം ആർ.മോഹൻ കുമാർ ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് പി.പ്രസന്നകുമാർ അധ്യക്ഷത വഹിക്കും. 11.30 മുതൽ വിമുക്തി സംസ്ഥാന പരിശീലകൻ എം.കെ.ശ്രീകുമാറും സൈക്യാട്രിസ്റ്റ് ഡോ.റൂബെൻ ജോണും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിക്കും.
വൈദ്യുതിമുടക്കം
മല്ലപ്പള്ളി വൈദ്യുതി സെക്ഷനിലെ സിഎംഎസ് സ്കൂൾ, ചേർത്തോട്, പുള്ളോലി, പുള്ളോലി ക്രഷർ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 10 മുതൽ ഉച്ചയ്ക്കു 12 വരെയും മുറിഞ്ഞകല്ല്, ഹനുമാൻകുന്ന്, ശ്രീകൃഷ്ണ ക്ഷേത്രം എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 9 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.