
മഠത്തുംചാൽ–മുക്കൂട്ടുതറ റോഡ് വികസനം: പണികൾ സജീവം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വെച്ചൂച്ചിറ ∙ അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം ആരംഭിച്ച മഠത്തുംചാൽ–മുക്കൂട്ടുതറ റോഡ് വികസനം ധൃതഗതിയിൽ പുരോഗമിക്കുന്നു. കരാർ കമ്പനിയുടെ മേൽനോട്ടത്തിൽ ഒരേ സമയം വിവിധ സ്ഥലങ്ങളിലാണ് പണികൾ നടക്കുന്നത്. മന്ദമരുതി–വെച്ചൂച്ചിറ, വെച്ചൂച്ചിറ–ചാത്തൻതറ–മുക്കൂട്ടുതറ എന്നീ റോഡുകളിലാണ് ഇപ്പോൾ പണികൾ നടക്കുന്നത്. മന്ദമരുതി–വെച്ചൂച്ചിറ റോഡിൽ കണ്ണങ്കര മുട്ടുകോട്ടയ്ക്കൽപടി, ചേത്തയ്ക്കൽ അമ്പലത്തിനു സമീപം എന്നിവിടങ്ങളിൽ കലുങ്കുകളുടെ നിർമാണം പുരോഗമിക്കുകയാണ്.
മഴക്കാലത്ത് വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലാണ് പുതിയ കലുങ്കുകൾ നിർമിക്കുന്നത്. വാകത്താനം കുരിശടി മുതൽ വെച്ചൂച്ചിറ കവല വരെ വശം കെട്ടുന്ന പണികളും നടക്കുന്നു. കുംഭിത്തോട് ഭാഗങ്ങളിലാണു വേഗത്തിൽ വശം കെട്ടൽ നടക്കുന്നത്.വെച്ചൂച്ചിറ–ചാത്തൻതറ റോഡിൽ വശങ്ങൾ വീതി കൂട്ടി കോൺക്രീറ്റ് ചെയ്യുകയാണ്. 1–1.50 മീറ്റർ വരെ വീതിയിലാണ് കോൺക്രീറ്റ് നടക്കുന്നത്. ബിഎം ടാറിങ് നടത്തിയപ്പോൾ കട്ടിങ് രൂപപ്പെട്ട ഭാഗങ്ങളാണ് കോൺക്രീറ്റ് ചെയ്യുന്നത്. രണ്ടാം ഘട്ട നിർമാണത്തിനു 17.50 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
ഇതിൽ ഇടമൺ പാലം വീതി കൂട്ടുന്നതും വെച്ചൂച്ചിറ വിമുക്തഭട സഹകരണ സംഘം പടിയിലെ കയറ്റം കുറയ്ക്കുന്ന പണികളും കൂടി ഉൾപ്പെടുത്തണമെന്ന് നിർദേശം ഉയർന്നിട്ടുണ്ട്. 5.50 മീറ്റർ വീതിയിൽ റോഡ് ടാറിങ് നടത്തുമ്പോൾ ഇടമൺ പാലത്തിന് ഒരു വാഹനം കടന്നു പോകാനുള്ള വീതിയേയുള്ളൂ.വെച്ചൂച്ചിറ–കനകപ്പലം, മഠത്തുംചാൽ–പിജെടി ജംക്ഷൻ എന്നീ റോഡുകളും ഇട്ടിയപ്പാറ, കാവുങ്കൽപടി എന്നീ ബൈപാസുകളും ഈ റോഡ് വികസനത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇട്ടിയപ്പാറ, കാവുങ്കൽപടി ബൈപാസുകളുടെ വശങ്ങളിൽ ഇടിതാങ്ങികൾ സ്ഥാപിച്ചു സുരക്ഷയൊരുക്കണം. കൂടാതെ കണ്ടനാട്ടുപടി ജംക്ഷനിൽ പരമാവധി വീതിയിൽ വശങ്ങൾ കോൺക്രീറ്റ് ചെയ്യണം. ഇവിടെ അനുഭവപ്പെടുന്ന ഗതാഗത കുരുക്ക് ഒഴിവാക്കാൻ ഇതാവശ്യമാണ്.