പന്തളം ∙ എംഎൽഎ ഫണ്ട് വിനിയോഗിച്ചു പുനർനിർമാണത്തിനായി പഴയ ടാറിങ് ഇളക്കിയ കുരമ്പാല തോപ്പിൽപടി–കുരിശിൻമൂട് റോഡിൽ ഒരു മാസം പിന്നിട്ടിട്ടും ജോലികൾ തുടങ്ങാത്തതു ദുരിതമായി. മെറ്റൽ ഇളകി കാൽനടയാത്ര പോലും ദുഷ്കരമായ നിലയിലാണിപ്പോൾ. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവായി. അറ്റകുറ്റപ്പണിക്കായി ഒരു മാസം മുൻപാണ് ടാറിങ് ഇളക്കിയത്. സ്കൂൾ ബസുകളടക്കം നൂറുകണക്കിനു വാഹനങ്ങൾ പ്രതിദിനം കടന്നുപോകേണ്ട
റോഡാണ് ഈ നിലയിലായത്. 2016ലാണ് ജില്ലാ പഞ്ചായത്തിന്റെ ഫണ്ടിൽ ഈ റോഡ് ഏറ്റവുമൊടുവിൽ അറ്റകുറ്റപ്പണി നടത്തിയത്.
ഏതാനും വർഷങ്ങളായി കുണ്ടും കുഴിയും നിറഞ്ഞനിലയിലായിരുന്നു. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ നിയമസഭാ സാമാജികർക്കുള്ള ഫണ്ടിൽ നിന്നു 32 ലക്ഷം രൂപയാണ് 1.2 കിലോമീറ്റർ റോഡിനായി അനുവദിച്ചത്. നഗരസഭാ അധികൃതരുടെ അലംഭാവം കാരണമാണ് വൈകുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.കരാറുകാരനെത്തി ഒരു മാസം മുൻപാണ് പഴയ ടാറിങ്ങിളക്കിയത്.
വലിയ പ്രതീക്ഷയോടെ നല്ല റോഡ് കാത്തിരുന്ന പ്രദേശവാസികൾ, അവരുടെ സഞ്ചാരസ്വാതന്ത്ര്യം തന്നെ മുടങ്ങിയ നിലയിലാണിപ്പോൾ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]