പത്തനംതിട്ട ∙ ജില്ലയിലെ അഞ്ചു മണ്ഡലവും യുഡിഎഫ് നേടുമെന്നു കെപിസിസി വിചാർ വിഭാഗം ജില്ലാ കമ്മിറ്റിയുടെ പഠനവിഭാഗം കണ്ടെത്തി.
ജില്ലയിലെ ഭൂരിഭാഗം ജനങ്ങളും ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്. അതിനായുള്ള അടിയൊഴുക്കു അഞ്ചു നിയമസഭാ മണ്ഡലത്തിലും ദൃശ്യമാണെന്നും ജില്ലാ ചെയർമാൻ ഡോ.റോയ്സ് മല്ലശേരി അധ്യക്ഷത വഹിച്ച സമ്മേളനം വിലയിരുത്തി.
രാഷ്ട്രീയ കേരളം ലജ്ജിച്ചു തലതാഴ്ത്തിയ ‘ഡാഷ് മോൻ സംസ്കാരം’ ജനങ്ങളെ കൂടുതൽ രോഷാകുലരാക്കി. ജില്ലയെ തകർത്ത പ്രളയകാരണം വെളിപ്പെടുത്തിയ മന്ത്രിയുടെ വാക്കുകൾ ഏവരെയും ഞെട്ടിച്ചു.
ജില്ലാ സെക്രട്ടറി സാം ചെമ്പകത്തിൽ, ഷിജു സ്കറിയ, മനോജ് കോശി കടമ്മനിട്ട, ഫ്രെഡി ഉമ്മൻ, ലാലു തോമസ് എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

