
പത്തനംതിട്ട ജില്ലയിൽ ഇന്ന് (08-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സൗജന്യ നേത്ര ചികിത്സാ ക്യാംപ്
പുറമറ്റം ∙ പഞ്ചായത്ത് 11–ാം വാർഡ് എഡിഎസിന്റെ നേതൃത്വത്തിൽ 10ന് പത്തുമണിക്ക് വട്ടക്കോട്ടാൽ ഗവ. യുപി സ്കൂളിൽ സൗജന്യ നേത്ര ചികിത്സാ ക്യാംപ് നടക്കും.
നേതൃത്വ പരിശീലന കളരി 21 മുതൽ
തിരുവല്ല ∙ വൈഎംസിഎയുടെ നേതൃത്വത്തിൽ 5 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്കായി നേതൃത്വ പരിശീലന കളരി 21 മുതൽ 26 വരെ നടത്തും 2 മുതൽ 4.30 വരെയാണ് സമയം. വിവിധ വിഷയങ്ങൾ കേന്ദ്രീകരിച്ചു ക്ലാസുകൾ വിദഗ്ധർ നയിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേരുകൾ റജിസ്റ്റർ ചെയ്യുക.7907383109 , 9496038600.
മലയാള മനോരമ ഏജൻസി
പത്തനംതിട്ട ∙ മല്ലശേരിമുക്ക്, പുളിമുക്ക്, ഈട്ടിമൂട്ടിൽപ്പടി മേഖലകളിൽ മലയാള മനോരമയുടെ പത്രത്തിന്റെയും പ്രസിദ്ധീകരണങ്ങളുടെയും ഏജൻസി ഏറ്റെടുത്ത് നടത്താൻ താൽപര്യമുള്ളവർ ഉടൻ ബന്ധപ്പെടുക. ഇരുചക്രവാഹനമുളള സ്ത്രീകൾക്കും വിമുക്തഭടൻമാർക്കും മുൻഗണന. 9645968596
അധ്യാപക ഒഴിവ്
കോന്നി∙സെന്റ് തോമസ് കോളജിൽ സൈക്കോളജി, ബിസിനസ് അഡ്മിനിസ്ട്രേഷൻ, സോഷ്യൽ വർക്ക്, ഹിന്ദി എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. 9745234303.
കേന്ദ്രീയ വിദ്യാലയം: അപേക്ഷ
കോന്നി∙കേന്ദ്രീയ വിദ്യാലയത്തിലേക്ക് 2025-2026 അധ്യയന വർഷത്തിലെ ഒന്നാം ക്ലാസിലേക്ക് ഒഴിവുള്ള സീറ്റുകളിൽ സ്കൂളിന്റെ എട്ട് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് വേണ്ടിയുള്ള ആർടിഇ ക്വോട്ടയിലേക്കും ഭിന്നശേഷി ക്വോട്ടയിലേക്കും പട്ടികജാതി പട്ടിക വർഗ സീറ്റുകളിലേക്കും അപേക്ഷ ക്ഷണിച്ചു. ഈ വർഷം മാർച്ച് 31ന് ആറ് വയസ്സ് പൂർത്തിയായതും എട്ട് വയസ്സ് കവിയാത്തതുമായവർക്ക് അപേക്ഷിക്കാം. ഇന്ന് രാവിലെ 10 മുതൽ 14 ന് രണ്ടു വരെ വിദ്യാലയ ഓഫിസിൽ നിന്ന് അപേക്ഷാഫോമുകൾ വാങ്ങി പൂരിപ്പിച്ച് അസ്സൽ രേഖകളുടെ പകർപ്പ് സഹിതം നൽകണം. kvsangathan.nic.in/eb/admission 0468 2969979.
പൈങ്കുനി ഉത്രം 11ന്
കോന്നി∙ചിറയ്ക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ പൈങ്കുനി ഉത്രം 11ന് നടക്കും. വിശേഷാൽ ചിറപ്പും വൈകിട്ട് 6.30ന് പുഷ്പാഭിഷേകവും നടക്കും.
ഏഴാം പുറപ്പാടും ഏകാദശി വിളക്കും ഇന്ന്
വള്ളിക്കോട്∙ തൃക്കോവിൽ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഏഴാം പുറപ്പാടും മഹാഏകാദശി വിളക്കും ഇന്ന് വൈകിട്ട് 5.30ന് നടക്കും. ഭാഗവത സപ്താഹയജ്ഞത്തിന്റെ സമാപനം കുറിച്ച് വൈകിട്ട് 3ന് തൃപ്പാറ ക്ഷേത്രത്തിലേക്ക് അവഭൃതസ്നാന ഘോഷയാത്ര. ക്ഷേത്രത്തിൽ തിരിച്ച് എത്തിയ ശേഷമാണ് മഹാഏകാദശി വിളക്കും ഗരുഡ വാഹന എഴുന്നള്ളത്തും നടക്കുന്നത്. മേൽശാന്തി ഹരികൃഷ്ണൻ നമ്പൂതിരി പകരുന്ന ദീപത്തിൽ നിന്നും മഹാ ഏകാദശി വിളക്ക് ആയിരങ്ങൾ ഒരുക്കുന്ന ഏകാദശി വിളക്കിലേക്കു പകരും. തുടർന്ന് പത്മനാഭ സ്വാമിയുടെ ഗരുഡ വാഹനത്തിൽ എഴുന്നള്ളത്തും നടക്കും. മഹാ ദീപാരാധനയോട് കൂടി എഴുന്നള്ളത്തു സമാപിക്കും.
സിഡിറ്റ് കോഴ്സ്: അപേക്ഷിക്കാം
അടൂർ ∙ റവന്യു ടവറിൽ പ്രവർത്തിക്കുന്ന സിഡിറ്റ് സെന്ററിൽ അവധിക്കാല കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. 5 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായി ജൂനിയർ ലവൽ കോഴ്സുകളായ അനിമേഷൻ, ഡിജിറ്റൽ ആർട്ട്, മൾട്ടി മീഡിയ ഓഫിസ് പാക്കേജസ്, മൾട്ടി മീഡിയ പ്രസന്റേഷൻ, ബേസിക് ഓഫ് അനിമേഷൻ, ഓഫിസ് ഓഫ് ബേസിക് പാക്കേജ് എന്നിവയ്ക്കും സീനിയർ ലവൽ കോഴ്സുകളായ അനിമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ചാറ്റ്ജിപിടി, അക്കൗണ്ടിങ്, ഗ്രാഫിക് ഡിസൈനിങ് സി പ്ലസ് പ്ലസ്, ജാവ, പൈത്തൺ കോഴ്സുകൾക്കുമാണ് അപേക്ഷ ക്ഷണിച്ചത്. വിവരങ്ങൾക്ക് ഫോൺ: 9495959353.