തിരുവല്ല ∙ നഗരസഭയിലെ 7, 8 വാർഡുകളെ ബന്ധിപ്പിക്കുന്ന കിഴക്കുമുത്തൂർ–കണ്ണോത്ത്കടവ് റോഡിന്റെ ഒരു ഭാഗത്ത് തടികൾ കൂട്ടിയിട്ടിരിക്കുന്നത് യാത്രക്കാരെ വലയ്ക്കുന്നു. കച്ചവടക്കാരുടെ ഒരു സംഭരണ കേന്ദ്രമായി ഇവിടെ മാറിയിരിക്കുകയാണ്. തിരക്കേറുന്ന സമയത്താണ് ഈ റോഡിൽ ലോഡിങ് നടത്തുന്നത്.
തടി കയറ്റാൻ വിദൂര സ്ഥലങ്ങളിൽ നിന്നുള്ള പലതരം വാഹനങ്ങളും ക്രെയിനും എത്തും. രാത്രി വെളിച്ചക്കുറവു മൂലം ഇതുവഴിയുള്ള വാഹനയാത്ര അപകടകരമാണ്.
മഴയും മൂടലും ഉള്ളപ്പോൾ എതിരെ വരുന്ന വാഹനത്തിന്റെ വെളിച്ചത്തിൽ വാഹനങ്ങൾ തടിക്കൂനയിലേക്കു ഇടിച്ചു കയറാൻ സാധ്യത ഏറെയാണ്.തടി എന്നും ലോറിയിൽ കൊണ്ടുവരികയും വലിയ ലോറിയിൽ കൊണ്ടുപോവുകയും ചെയ്തുകൊണ്ടിരിക്കുന്നു.
പ്രൈമറി സ്കൂൾ, കിഴക്കൻ മുത്തൂർ സെന്റ് പോൾസ് മാർത്തോമ്മാ പള്ളി എന്നിവിടങ്ങളിലേക്കുള്ള റോഡ് കൂടിയാണ് ഇത്. പല ഗ്രാമീണ മേഖലകളിലും തടി കയറ്റാൻ വരുന്നവർ പ്രാദേശികമായി ഒഴിഞ്ഞുകിടക്കുന്ന പുരയിടങ്ങൾ കണ്ടെത്തി
എല്ലാവിധ അനുമതികളോടും കൂടിയാണ് തടി കയറ്റുന്നത്.
നഗരസഭാ പ്രദേശമായിട്ടും ഇവിടെ മാത്രം ഇക്കാര്യത്തിൽ നടപടിയില്ല. സമീപമുള്ള ഉപപാതയുടെ ടാറിങ്ങിനുള്ള മെറ്റലിന്റെ വലിയ കൂമ്പാരവും പല ദിവസങ്ങളായി ഇവിടെ കാണാം. ഇതു റോഡിലേക്കു നിരന്നു കിടക്കുന്നത് വാഹനങ്ങൾ നിയന്ത്രണം വിട്ട് അപകടത്തിൽപെടുന്നതിനു കാരണമാകുന്നു.
സീബ്രാ ക്രോസിൽ തേക്കുതടി
തിരുവല്ല– മല്ലപ്പള്ളി റോഡിൽ മാടംമുക്കിനു സമീപം 10 മീറ്ററോളം നീളമുള്ള കൂറ്റൻ തേക്കുതടി കിടക്കാൻ തുടങ്ങിയിട്ടു മാസങ്ങളായി. കാൽനടയാത്രക്കാർ റോഡ് മുറിച്ചു കടക്കുന്ന സീബ്രാ ക്രോസിൽ തന്നെയാണ് ഇത് ഇട്ടിരിക്കുന്നത് എന്നതാണ് കൗതുകകരം.
അധികാരികൾ ഇത് കണ്ടിട്ടും നിസംഗരാണ്. മരാമത്ത് വകുപ്പ് റോഡിലെ കയ്യേറ്റങ്ങളെപ്പറ്റിയും അറിയുന്നില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]