ഉതിമൂട് ∙ പുനലൂർ–മൂവാറ്റുപുഴ പാതയിലെ സ്ഥിരം അപകട മേഖലയായ ഉതിമൂട് ജംക്ഷനിൽ ശബരിമല തീർഥാടനത്തിനു മുൻപ് സുരക്ഷയൊരുക്കണം.
കോന്നി–പ്ലാച്ചേരി പാതയിൽ സുരക്ഷാ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ കെഎസ്ടിപി അനുവദിച്ച 20 ലക്ഷം രൂപയിൽ ഇതിനുള്ള സംവിധാനങ്ങളും ഒരുക്കണമെന്നാണ് ആവശ്യം.പുനലൂർ–മൂവാറ്റുപുഴ പാത നവീകരിച്ച ശേഷം ഉതിമൂട് വലിയകലുങ്ക്–വെളിവയൽപടി വരെ അപകടങ്ങൾ വർധിച്ചിരിക്കുകയാണ്.
നിരപ്പായ പാതയിൽ വാഹനങ്ങൾ അമിത വേഗത്തിൽ പായുന്നതാണു അപകടങ്ങൾക്കിടയാക്കുന്നത്. കുമ്പളാംപൊയ്ക, പേരൂച്ചാൽ, റാന്നി, പത്തനംതിട്ട എന്നീ 4 റോഡുകൾ സന്ധിക്കുന്ന ഉതിമൂട് ജംക്ഷനിലാണ് കൂടുതൽ അപകടങ്ങളും നടക്കുന്നത്.
ഞായറാഴ്ചയും കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ 2 യുവാക്കൾക്കു പരുക്കേറ്റിരുന്നു. ജംക്ഷനിൽ മഞ്ഞ വരകളോടു കൂടിയ സ്ട്രിപ്സുകൾ, ജംക്ഷന്റെ മധ്യത്തിൽ അപകട
മേഖല, ഹമ്പുകൾ എന്നിവയെല്ലാം സ്ഥാപിച്ചിട്ടുണ്ട്.
ജംക്ഷന്റെ 50 മീറ്റർ അകലെ ഇരുവശത്തും ബ്ലിഗർ ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ അവയൊന്നും വേഗം നിയന്ത്രണങ്ങൾക്കു മതിയാകുന്നില്ല.
പാതയുടെ മധ്യത്തിൽ സ്തൂപികകളും ഡിവൈഡറുകളും സ്ഥാപിച്ചാണ് പൊലീസ് സുരക്ഷയൊരുക്കിയിരുന്നത്. വാഹനങ്ങൾ ഇടിച്ച് അവ തുടരെ നശിക്കുകയാണ്.
ഇപ്പോൾ വേഗം നിയന്ത്രിക്കാൻ സ്തൂപികകളുമില്ല. ഇതിനു പകരം കെഎസ്ടിപി ഇടപെട്ട് സ്ഥിരം സംവിധാനം ഒരുക്കണം.
അതുണ്ടായില്ലെങ്കിൽ തീർഥാടന കാലത്ത് അപകടങ്ങൾ വർധിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]