ഏനാത്ത് ∙ അധികൃതരോട് പരാതി പറഞ്ഞു മടുത്തപ്പോൾ നാട്ടുകാരിറങ്ങി റോഡ് സഞ്ചാര യോഗ്യമാക്കി. ഏഴംകുളം പഞ്ചായത്തിലെ വാർഡ് ഒൻപതിൽ ഉൾപ്പെട്ട
കിഴക്കുപുറം കുഴിവിളപടി-മാർത്തോമ്മാ പള്ളി റോഡിന്റെ തകർന്ന് വെള്ളകെട്ടായി കിടന്നിരുന്ന ഭാഗമാണ് സമീപവാസികൾ ചേർന്ന് സഞ്ചാരയോഗ്യമാക്കിയത്. ചെളി നിറഞ്ഞ് കുഴിയായി കിടന്നിരുന്ന റോഡിൽ കാൽനട യാത്രയും വാഹന യാത്രയും ദുരിത പൂർണമായിരുന്നു.
രണ്ടു കിലോമീറ്ററിലധികം വരുന്ന റോഡിന്റെ ഏതാനും മീറ്റർ ഭാഗം നേരത്തെ കോൺക്രീറ്റ് ചെയ്തിരുന്നു.
ഒരു ഭാഗത്ത് ടാറിങ്ങും നടത്തി. എന്നാൽ ശേഷിച്ച മുന്നൂറു മീറ്ററിലധികം വരുന്ന ഭാഗത്ത് 30 ൽ അധികം കുടുംബങ്ങൾ ഉണ്ട്.
വെള്ളക്കെട്ടുള്ള മൺ റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന പരാതി പഞ്ചായത്തധികൃതർ ചെവിക്കൊണ്ടില്ല.
ഇതിനെ തുടർന്നാണ് നാട്ടുകാരിറങ്ങി റോഡ് മണ്ണ് മാന്തി യന്ത്രത്തിന്റെ സഹായത്തോടെ സഞ്ചാര യോഗ്യമാക്കിയത്. ഏനാത്ത്, അടൂർ, പത്തനാപുരം ഭാഗത്തേക്കുള്ള പ്രധാന പാതകളെ ബന്ധിപ്പിക്കുന്ന ഗ്രാമീണ പാതയാണിത്.
നൂറിലധികം കുടുംബങ്ങൾക്ക് ആശ്രയമായ റോഡാണിത്. ഫണ്ട് പരിമിതിയാണ് ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് കാലതാമസം നേരിടാൻ കാരണമെന്നാണ് പഞ്ചായത്തധികൃതർ പറയുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]