പത്തനംതിട്ട∙ പാതയിൽ അപകടഭീഷണിയായി വൻകുഴി. പത്തനംതിട്ട
നഗരത്തിൽ എൻസിസി ഓഫിസിനു മുന്നിലൂടെയുള്ള വഴിയിലാണ് ഈ സ്ഥിതി. റോഡിന്റെ ഒരു വശം തകർന്നു വലിയ കുഴി രൂപപ്പെട്ട
നിലയാണ്. വഴിയിലെ ഈ കെണി വാഹന യാത്രക്കാരെ അപകടത്തിലാക്കും.
കോൺക്രീറ്റിൽ നിർമിച്ചിട്ടുള്ള ഈ പാതയിലൂടെ ഒട്ടേറെ വാഹനങ്ങളാണു ദിവസേന കടന്നുപോകുന്നത്. അടുത്തെത്തുമ്പോഴാണു ചതിക്കുഴി തിരിച്ചറിയുന്നത്.ഇരുവശത്തു നിന്നും വാഹനങ്ങൾ കടന്നുപോകുന്ന പാതയാണിത്.
മധ്യഭാഗത്തു നിന്ന് ഇടിഞ്ഞു താഴേക്കു കൂപ്പ് കുത്തിയ നിലയിലാണ് ഇവിടെ കോൺക്രീറ്റ്.
ഈ കുഴിയിൽ കാൽ അകപ്പെട്ടാലും വലിയ പരുക്കേൽക്കും. കാൽനടയാത്രക്കാരും ഭീതിയോടെയാണ് ഇവിടെ സഞ്ചരിക്കുന്നത്.
നഗരത്തിലെ പ്രധാന റോഡിനു തൊട്ടരികിലാണ് ഈ കുഴിവഴി. ഗതാഗത കുരുക്കിൽ നിന്നു രക്ഷ നേടാൻ സമാന്തര പാതയായി ഈ വഴി ഉപയോഗിക്കുന്നവരും ഒട്ടേറെയാണ്. ടികെ റോഡിനെ ഡോക്ടേഴ്സ് ലെയ്നിനെ ബന്ധിപ്പിക്കുന്ന പാത കൂടിയാണിത്.
തകരാർ പരിഹരിച്ച് അപകടഭീഷണി ഒഴിവാക്കണമെന്നാണു പ്രദേശവാസികളുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]