റാന്നി ∙ അമരച്ചാർത്തും ദേവക്കൊടിയും മുത്തുക്കുടയും ചൂടി റാന്നി അവിട്ടം ജലോത്സവത്തോട് അനുബന്ധിച്ചുള്ള വർണാഭമായ ജലഘോഷയാത്ര ആയിരങ്ങളെ ആനന്ദത്തിൽ ആറാടിച്ചു. ഓണസദ്യയുടെ ഉത്സാഹത്തിമർപ്പിൽ പള്ളിയോടങ്ങളിലേറിയ തുഴച്ചിലുകാർ ‘ആറന്മുളേശ്വര….
നാരായണ കൃഷ്ണ… അയ്യയ്യ തേ..തേ..താ…തിത്തതാ.. തെയ്..തെയ്..തോ…’ എന്നുപാടി ഓരോ ശീലിനൊപ്പം നയമ്പുകൾ ചലിപ്പിച്ച് പമ്പയിലൂടെ നീങ്ങി.
ബി ബാച്ചിൽ ഇടക്കുളം, പുല്ലൂപ്രം, ഇടപ്പാവൂർ, കീക്കൊഴൂർ, കോറ്റാത്തൂർ എന്നീ പള്ളിയോടങ്ങളും എ ബാച്ചിൽ നെടുമ്പയാർ, ഇടപ്പാവൂർ–പേരൂർ, കീഴുകര, കാട്ടൂർ, കുറിയന്നൂർ, എന്നീ പള്ളിയോടങ്ങളും പങ്കെടുത്തു. ജലഘോഷയാത്രയ്ക്കു ശേഷം പള്ളിയോടങ്ങളുടെ സൗഹൃദ മത്സരം നടന്നു.
ആന്റോ ആന്റണി എംപി ജലോത്സവം ഉദ്ഘാടനം ചെയ്തു. ജലോത്സവം പ്രസിഡന്റ് ജേക്കബ് മാത്യു കരിങ്കുറ്റിയിൽ അധ്യക്ഷനായി.
പൊതുസമ്മേളനം പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജലഘോഷയാത്ര ജലോത്സവ സമിതി ചെയർമാൻ റിങ്കു ചെറിയാൻ ഫ്ലാഗ്ഓഫ് ചെയ്തു.
വഞ്ചിപ്പാട്ട് സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു.
ആർ ആൻഡ് എസ് കോർപറേഷൻ മാനേജിങ് ഡയറക്ടർ രഞ്ജിത്ത് ചരിവുകാലായിൽ, അയ്യപ്പ സേവാസമാജം സംസ്ഥാന സെക്രട്ടറി ജയൻ ചെറുവള്ളിൽ എന്നിവർ പങ്കെടുത്തു.രഞ്ജിത്ത് ചരിവുകാലായിലിനെ പ്രമോദ് നാരായൺ എംഎൽഎ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം മുഖ്യാതിഥിയായി.
എൻഎസ്എസ് ട്രോഫി യൂണിയൻ പ്രതിനിധി ഭദ്രൻ കല്ലയ്ക്കൽ സമ്മാനിച്ചു. എസ്എൻഡിപി ട്രോഫി റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്റർ മണ്ണടി മോഹൻ, കെവിഎംഎസ് ട്രോഫി യൂണിയൻ പ്രസിഡന്റ് എം.ജി.രാമൻ പിള്ള, വിശ്വകർമ ട്രോഫി അഖിലകേരള വിശ്വകർമ മഹാസഭ റാന്നി യൂണിയൻ സെക്രട്ടറി പി.എസ്.മധുകുമാർ,
അങ്ങാടി ശാസ്താക്ഷേത്രം ട്രോഫി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി, വഞ്ചിപ്പാട്ട് ട്രോഫി റാന്നി പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് കുഴിക്കാല, ഹിന്ദുധർമ പരിഷത്ത് ട്രോഫി പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി എന്നിവർ സമ്മാനിച്ചു. നെടുംപ്രയാർ പള്ളിയോടത്തിന് അജയ് ഹാച്ചറി ഉടമ പി.വി.അജയൻ, പുല്ലൂപ്രത്തിന് എൻആർഐ– എക്സ് എൻആർഐ ജനറൽ സെക്രട്ടറി അലക്സ് പി.തോമസ്, വൈസ് പ്രസിഡന്റ് വർഗീസ് മത്തായി, കാട്ടൂരിന് സുരേഷ് പുള്ളോലിൽ എന്നിവർ ട്രോഫികൾ സമ്മാനിച്ചു.
പള്ളിയോടങ്ങൾക്കുള്ള ഗ്രാന്റ് അവിട്ടം ജലോത്സവം വർക്കിങ് പ്രസിഡന്റ് ഷൈൻ ജി.കുറുപ്പ്, റെജി താഴമൺ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജേക്കബ് സ്റ്റീഫൻ, നയന സാബു, അന്നമ്മ തോമസ്, എം.എസ്.സുജ, അങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിച്ചു കോര, അംഗങ്ങളായ ബി.സുരേഷ്, രാധാകൃഷ്ണൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.കെ.മോഹൻ രാജ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സമദ് മേപ്രത്ത്, സിപിഐ നിയോജക മണ്ഡലം പ്രസിഡന്റ് ജോജോ കോവൂർ, അവിട്ടം ജലോത്സവം ജനറൽ സെക്രട്ടറി ടി.കെ.രാജപ്പൻ, സെക്രട്ടറി രവി കുന്നയ്ക്കാട്ട്, പുല്ലൂപ്രം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം പ്രസിഡന്റ് പി.എൻ.പരമേശ്വരൻ നമ്പൂതിരി, കെപിഎംഎസ് ജില്ലാ പ്രസിഡന്റ് മന്ദിരം രവീന്ദ്രൻ,പുല്ലൂപ്രം എൻഎസ്എസ് കരയോഗം പ്രസിഡന്റ് വിനോദ് കുമാർ, ശ്രീനി ശാസ്താംകോവിൽ, സ്മിജു ജേക്കബ്, വി.കെ.രാജഗോപാൽ, അനി വലിയകാല, ഷീബി പുരയ്ക്കൽ, സജി നെല്ലുവേലിൽ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]