
ദ്രവിച്ച് നടപ്പാലം; തോടു കടക്കാനാകാതെ വടക്കേ മണ്ണീറ നിവാസികൾ: യാത്രാദുരിതം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തണ്ണിത്തോട് ∙ മഴക്കാലത്ത് മണ്ണീറ തോടു കടന്ന് വടക്കേ മണ്ണീറ ആദിവാസി മേഖലയിലേക്ക് എത്താൻ നടപ്പാലമുണ്ട്. എന്നാൽ, അടർന്നുപോയതും തുരുമ്പിച്ചതുമായ പടികൾ കടന്ന് മറുകരയെത്തണമെങ്കിൽ അഭ്യാസം നടത്തണം. മഴക്കാലമായാൽ സ്കൂൾ കുട്ടികളാണ് ഏറെ പ്രയാസത്തിലാകുന്നത്. ശക്തമായ ഒഴുക്കുള്ള തോട് കടക്കാൻ നടപ്പാലം ഉപയോഗിക്കാമെന്ന് കരുതിയാൽ പടികളിൽ പതിയിരിക്കുന്ന അപകടം അറിയാനാകില്ല.
നടപ്പാലത്തിന്റെ കരയിലെ പടികൾ അടർന്നുപോയിട്ടുണ്ട്. കുറെയേറെ പടികൾ ദ്രവിച്ച് അടർന്നുവീഴുന്ന അവസ്ഥയിലുമാണ്. മഴക്കാലത്ത് തോട് കടക്കാൻ മാർഗമില്ലാതെ മേഖലയിലെ താമസക്കാർ ഒറ്റപ്പെടുന്ന സാഹചര്യത്തിലാണ് വർഷങ്ങൾക്ക് മുൻപ് വനംവകുപ്പ് നടപ്പാലം നിർമിച്ചത്. പിന്നീട് പെയ്ന്റ് ചെയ്യുകയോ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുകയോ ചെയ്തില്ല. പദ്ധതികളേറെയുണ്ടെങ്കിലും അവയൊന്നും ഇവിടേക്ക് എത്തുന്നില്ലെന്ന് ആദിവാസി കുടുംബങ്ങൾ പറയുന്നു.