
അങ്കണവാടിയിൽ പാചക വാതകച്ചോർച്ച; ദുരന്തം ഒഴിവാക്കിയത് ഗൃഹനാഥ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊടുമൺ ∙ പഞ്ചായത്തിലെ 15–ാം വാർഡിൽ ഐക്കാട് പ്രവർത്തിക്കുന്ന 101-ാം നമ്പർ അങ്കണവാടിയിലെ പാചകവാതക സിലിണ്ടർ ചോർന്നെങ്കിലും ഗൃഹനാഥയുടെ അനുയോജ്യമായ ഇടപെടൽ മൂലം വൻദുരന്തം ഒഴിവായി. ഐക്കാട് ഇടശേരിയത്ത് വീട്ടിൽ ദേവകിയമ്മയുടെ വീടിനോട് ചേർന്നാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. പുലർച്ചെ 5ന് അസ്വാഭാവിക ശബ്ദം കേട്ട് എഴുന്നേറ്റപ്പോഴാണ് അങ്കണവാടിയിലെ അടുക്കളയിലെ ഗ്യാസ് ചോരുന്നത് ദേവകിയമ്മ കണ്ടെത്തിയത്. മണവും അനുഭവപ്പെട്ടു.
ഗ്യാസ് പുറത്തു പോകുന്നതിനായി, ദേവകിയമ്മ ലൈറ്റ് ഓൺ ആക്കാതെ അങ്കണവാടിയുടെ അടുക്കള വാതിൽ തുറന്നിട്ടു. അയൽവാസികളെ വിളിച്ചുകൂട്ടിയപ്പോൾ അവരാണ് അടൂർ അഗ്നിരക്ഷാസേനയെ അറിയിച്ചത്. സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന സിലിണ്ടർ അടുക്കളയിൽനിന്ന് മാറ്റി. വീടു മുഴുവൻ ഗ്യാസ് നിറഞ്ഞിരുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള സിലിണ്ടറിന്റെ അടിവശം ദ്രവിച്ചിരുന്നു. ചോർന്ന സിലിണ്ടർ ഒഴിഞ്ഞ സ്ഥലത്തേക്ക് മാറ്റി ഗ്യാസ് പൂർണമായി ചോർത്തിക്കളഞ്ഞു. 5 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.