പത്തനംതിട്ട ∙ കാലിൽ ചൂണ്ട
തറച്ച് പറക്കാൻ കഴിയാതെ അപകടത്തിൽപ്പെട്ട പരുന്തിനെ പത്തനംതിട്ട
ഫയർഫോഴ്സിന്റെ സ്കൂബ ടീം രക്ഷപെടുത്തി. പത്തനംതിട്ട
നിലയത്തിലെ റബ്ബർ ബോട്ട് പ്രവർത്തിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ഔട്ട്ബോർഡ് എൻജിൻ തകരാറിലായത് അറ്റകുറ്റപ്പണികൾ നടത്തി അതിന്റെ പ്രവർത്തനക്ഷമത പരിശോധിക്കുന്നതിനായി ആറന്മുള ഭാഗത്ത് പമ്പയാറ്റിൽ എത്തിയതായിരുന്നു ഫയർ ഫോഴ്സ് സ്കൂബാ ടീം.
സീനിയർ ഓഫീസർ സുജിത്ത് നായരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രാഗേഷ് ആർ.എസ്, ജിത്തു ബി, അഖിൽ കൃഷ്ണൻ, വിനയചന്ദ്രൻ എന്നിവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. ഔട്ട് ബോർഡ് എൻജിൻ പ്രവർത്തിപ്പിച്ച് നോക്കുന്നതിനിടയാണ് വെള്ളത്തിൽ കിടന്ന് ചിറകിട്ടടിക്കുന്ന പരുന്ത് സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.
സമീപത്തേക്ക് എത്തി നോക്കിയപ്പോഴാണ് ചൂണ്ട
കാലിൽ തറച്ച് ചൂണ്ട നൂല് കുരുങ്ങി പറക്കാൻ കഴിയാതെ കുടുങ്ങിക്കിടക്കുകയാണെന്ന് മനസ്സിലായത്.
ഉടൻതന്നെ ബോട്ട് പരുന്തിനടുത്തേക്ക് എത്തിക്കുകയും പരുന്തിന്റെ കാലിൽ തറച്ചുകയറിയ ചൂണ്ട നീക്കം ചെയ്ത് അതിനേ സ്വതന്ത്രമാക്കുകയായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

