ശബരിമല ∙ മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം സന്നിധാനവും പമ്പയും ഇന്നലെ വീണ്ടും തിരക്കിലമർന്നു. ഇന്നലെ വൈകിട്ട് 6 വരെ 75,075 പേർ പമ്പയിൽ നിന്നു മലകയറി സന്നിധാനത്തെത്തി.
ഇന്നലെ ഉച്ചവരെ വലിയ തിരക്ക് ഇല്ലായിരുന്നെങ്കിലും അതിനു ശേഷം തീർഥാടക പ്രവാഹം തുടങ്ങി. വൈകിട്ട് 3ന് നട
തുറന്നപ്പോഴേക്കും വലിയ നടപ്പന്തൽ തീർഥാടകരെ കൊണ്ട് തിങ്ങി നിറഞ്ഞു. പതിനെട്ടാംപടി കയറാനുള്ള ക്യൂ വലിയ നടപ്പന്തൽ പിന്നിട്ട് ഫോറസ്റ്റ് ഓഫിസ് പടി ഭാഗത്തേക്ക് നീണ്ടു.
സന്ധ്യയായപ്പോഴേക്കും തിരക്ക് വീണ്ടും കൂടി. പമ്പ–നിലയ്ക്കൽ ചെയിൻ സർവീസ് ബസുകളിൽ കയറാൻ ത്രിവേണിയിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
മിനിറ്റിൽ രണ്ടും മൂന്നും ബസാണ് നിലയ്ക്കൽ നിന്നു പമ്പയിലേക്ക് എത്തിയത്. ദർശനം കഴിഞ്ഞവർ സന്നിധാനത്ത് തങ്ങാതെ അപ്പോൾ തന്നെ നാട്ടിലേക്കു മടങ്ങുന്നത് ആശ്വാസമാകുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

