
കനത്ത മഴയിൽ കനറാ ബാങ്ക് കെട്ടിടത്തിനുള്ളിലേക്ക് ഇരച്ച് കയറി
പത്തനംതിട്ട ∙കനത്ത മഴയിൽ അബാൻ ജംക്ഷന് സമീപമുള്ള കനറാ ബാങ്കിനുള്ളിൽ വെള്ളം കയറി.
ബാങ്കിലെ തറഭാഗം മുഴുവൻ വെള്ളത്തിൽ മുങ്ങി. ഇന്നലെ നാലോടെയായിരുന്നു സംഭവം.കോരിച്ചൊരിഞ്ഞ മഴയിൽ ഈ ഭാഗത്തെ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.
മഴ ശക്തമായതോടെ റോഡിൽ നിന്നു വെള്ളം ബാങ്ക് കെട്ടിടത്തിനുള്ളിലേക്ക് ഇരച്ച് കയറി. കംപ്യൂട്ടറുകളുൾപ്പെടെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
ജനറേറ്റർ റൂമിലും വെള്ളം കയറി. രേഖകൾക്കും മറ്റും നാശം സംഭവിച്ചിട്ടില്ലെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.മുട്ടറ്റം വെള്ളം നിറഞ്ഞ നിലയിലായിരുന്നു.
അഗ്നിരക്ഷാസേന സ്ഥലത്തെത്തി വെള്ളം പുറത്തേക്ക് പമ്പ് ചെയ്ത് കളഞ്ഞു. കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ബാങ്ക് ടൗൺശാഖ പ്രവർത്തിക്കുന്നത്.
റോഡിൽ നിന്നുമുള്ള നിരപ്പ് വ്യത്യാസം കാരണം മുൻപും ഈ ഭാഗത്ത് വെള്ളം കയറിയിട്ടുണ്ടെന്ന് ജീവനക്കാർ പറഞ്ഞു. ഇവിടെ ഓട
അടഞ്ഞുകിടക്കുന്നതും വെള്ളക്കെട്ടിന് കാരണമാകുന്നതായി പരാതിയുണ്ട്. സമീപത്തെ എടിഎമ്മുകൾക്ക് മുന്നിലേക്കും വെള്ളം കടന്നെത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]