കോന്നി ∙ ജില്ലാ പഞ്ചായത്ത് മലയാലപ്പുഴ ഡിവിഷനിലെ ബാലറ്റ് പേപ്പർ മലയാളത്തിലും തമിഴിലും അച്ചടിച്ചത് സംബന്ധിച്ച് എൽഡിഎഫ് പ്രവർത്തകരും ജില്ലാ കലക്ടറും തമ്മിൽ വാഗ്വാദവും തർക്കവും. മലയാലപ്പുഴ ഡിവിഷനിലെ 50 വാർഡുകളിലേക്കുമുള്ള ബാലറ്റുകൾ തമിഴിലും മലയാളത്തിലും അച്ചടിച്ച് എത്തിച്ചതാണ് തകർക്കത്തിനിടയാക്കിയത്. മലയാലപ്പുഴ ഡിവിഷനിൽ മലയാലപ്പുഴ പഞ്ചായത്തിലെ 4, 5 വാർഡുകളിൽ മാത്രമാണ് തമിഴ് വംശജരായ വോട്ടർമാരുള്ളത്.
തമിഴിലും മലയാളത്തിലും സ്ഥാനാർഥിയുടെ പേര് അച്ചടിച്ചത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണെന്ന് ആരോപിച്ച് എൽഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റ് ശ്യാംലാൽ ഇലക്ഷൻ കമ്മിഷന് പരാതി നൽകി.
രണ്ടു ഭാഷകൾ വരുമ്പോൾ പേരിലെ അക്ഷരങ്ങളുടെ ഫോണ്ട് വലിപ്പം കുറയുന്നതായും പരാതിയുണ്ട്. മറ്റു പാർട്ടികൾ പ്രശ്നമുന്നയിച്ചില്ല. കോന്നിയിലെ വോട്ടിങ് സാമഗ്രികളുടെ വിതരണ കേന്ദ്രമായ എലിയറയ്ക്കൽ അമൃത വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ഇന്നലെ രാവിലെയാണ് സംഭവം.
തർക്കം രൂക്ഷമായതോടെ കലക്ടർ എസ്.പ്രേം കൃഷ്ണൻ സ്ഥലത്തെത്തി പ്രവർത്തകരുമായി ചർച്ച നടത്തി.
ബാലറ്റ് അച്ചടിച്ചതിൽ ആശയക്കുഴപ്പമില്ലെന്നും തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിൽ ഇത്തരത്തിൽ പേരുകൾ രണ്ട് ഭാഷകളിൽ അച്ചടിച്ചിട്ടുണ്ടെന്നും വോട്ടർമാർ ചിഹ്നം നോക്കിയാണ് വോട്ട് ചെയ്യുന്നതെന്നും കലക്ടർ പറഞ്ഞു. തുടർന്ന് മണ്ഡലത്തിലെ റിട്ടേണിങ് ഓഫിസറായ ഡിഎഫ്ഒയുടെ ആവശ്യ പ്രകാരം ബാലറ്റ് മാറ്റി അച്ചടിക്കാൻ തീരുമാനമെടുത്തു.
വോട്ടിങ് യന്ത്രത്തിലെ ബാലറ്റുകൾ നീക്കം ചെയ്ത ശേഷം പുതുതായി മലയാളത്തിൽ പേരുകൾ അച്ചടിച്ച് എത്തിക്കാൻ നിർദേശം നൽകിയതോടെ പ്രശ്നത്തിനു പരിഹാരമായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

