തിരുവല്ല ∙ കെഎസ്ആർടിസി ടെർമിനലിലെ യാഡ് ശരിയാക്കുമെന്ന മന്ത്രിയുടെയും എംഎൽഎയുടെയും വാഗ്ദാനം എസ്റ്റിമേറ്റ് തുകയിൽ തട്ടി നിലയ്ക്കുന്നു. 6 മാസം മുൻപ് മന്ത്രി കെഎസ്ആർടിസി ടെർമിനൽ സന്ദർശിച്ചപ്പോഴാണ് യാഡ് നന്നാക്കാൻ തീരുമാനമായത്. ഒപ്പമുണ്ടായിരുന്ന മാത്യു ടി.തോമസ് എംഎൽഎയോട് ആലോചിച്ചശേഷം 60 ലക്ഷം രൂപയോളം എംഎൽഎ ഫണ്ടിൽ നിന്നു നൽകുമെന്ന് അറിയിച്ചു.
തുടർന്ന് എസ്റ്റിമേറ്റ് തയാറാക്കാൻ പൊതുമരാമത്ത് വകുപ്പിനെ നിയോഗിച്ചു.
എസ്റ്റിമേറ്റ് പ്രകാരം 1.7 കോടി രൂപയാണ് വേണ്ടത്. ഇത്രയും തുക എംഎൽഎ ഫണ്ടായി നൽകിയാൽ മാത്രമേ യാഡ് പുനരുദ്ധാരണം നടക്കൂ. യാഡ് നിലവിൽ പൂർണമായും പൂട്ടുകട്ട
ഇട്ടതാണ്. ബസുകൾ പോകുമ്പോൾ ഇവ ഇളകി കുഴിയായി മാറുന്നതാണ് പതിവ്.
യാഡ് നിർമിച്ച ശേഷം 3 പ്രാവശ്യം പൂട്ടുകട്ട ഇളക്കിയിട്ടു.
3 മാസം മുൻപ് ബസുകൾ ഇറങ്ങിപ്പോകുന്ന വഴി 6 ലക്ഷം രൂപ മുടക്കി കെടിഡിഎഫ്സി പൂട്ടുകട്ട ഇളക്കിയിട്ടു ശരിയാക്കിയെങ്കിലും ഔരു മാസം കഴിയും മുൻപേ ഇളകാൻ തുടങ്ങി.
പൊതുമരാമത്ത് വകുപ്പ് തയാറാക്കിയ പദ്ധതി പ്രകാരം യാഡും കെഎസ്ആർടിസിയുടെ ഓഫിസ്, വർക്ക് ഷോപ്പ്, ഡീസൽ പമ്പ് എന്നിവയിരിക്കുന്ന സ്ഥലം മുഴുവനും പൂട്ടുകട്ട
മാറ്റിയശേഷം ബിഎം ബിസി ടാറിങ് നടത്തണം. ഇതിനാണ് ഇത്രയും വലിയ തുക ആവശ്യമായി വരുന്നത്.
ഇനി സർക്കാർ പണം അനുവദിച്ചാൽ മാത്രമേ യാഡ് കുഴികളും വെള്ളക്കെട്ടും ഒഴിവായി സഞ്ചാരയോഗ്യമാകുകയുള്ളു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]