
കടപ്ര ∙ പഞ്ചായത്തിലെ മാലിന്യ പ്രശ്നത്തിനു താൽക്കാലിക പരിഹാരമായി. ഹരിതകർമ്മസേന വീടുകളിൽ നിന്നു ശേഖരിച്ച് വാർഡുകളിലെ മിനി എംസിഎഫുകളിൽ സൂക്ഷിച്ച മാലിന്യം നീക്കം ചെയ്യാതെ നിറഞ്ഞുകവിയുകയും വെള്ളത്തിൽ ഒഴുകിപോവുകയും ചെയ്തിരുന്നു.
ഇവയാണ് നീക്കം ചെയ്ത് പരുമല സിഡ്കോ വ്യവസായ പാർക്കിന്റെ സ്ഥലത്ത് എത്തിച്ച് ക്ലീൻ കേരള കമ്പനിക്കു കൈമാറിയത്. മൂന്നര ടണ്ണോളം പ്ലാസ്റ്റിക് മാലിന്യമാണ് നീക്കം ചെയ്തത്.
പഞ്ചായത്തിന്റെ പരുമലയിലുള്ള ശ്മശാനത്തോടു ചേർന്ന സ്ഥലത്താണ് എംസിഎഫ് പ്രവർത്തിച്ചിരുന്നത്.
ഇവിടേക്കുള്ള വഴി വെള്ളം കയറി ചെളിയായി മാറിയതോടെ വാഹനത്തിൽ മാലിന്യം എത്തിക്കാൻ കഴിയാതെ വന്നതോടെയാണ് മാലിന്യ നീക്കം നിലച്ചത്. പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ സിഡ്കോ അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സിഡ്കോയുടെ സ്ഥലത്ത് താത്കാലികമായി മാലിന്യം ശേഖരിക്കാനും ക്ലീൻ കേരള കമ്പനിക്ക് കയറ്റി അയയ്ക്കാനും തീരുമാനമായത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]