
ബജറ്റ് വിഹിതം വെട്ടിക്കുറച്ചതിനെതിരെ യുഡിഎഫ് രാപകൽ സമരം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊടുമൺ ∙ തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം വെട്ടിക്കുറച്ച് വികസനം സ്തംഭിപ്പിക്കുന്ന സംസ്ഥാന സർക്കാർ നടപടിക്കെതിരെ യുഡിഎഫ് കൊടുമൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ രാപകൽ സമരത്തിന്റെ സമാപന സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി ബി.നരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പ്രകാശ് ടി. ജോൺ അധ്യക്ഷത വഹിച്ചു.
പ്രഫ. ജോർജ് വർഗീസ് കോപ്പാറ, എ.വിജയൻ നായർ, അഡ്വ. ബിജുഫിലിപ്പ്, അജികുമാർ രണ്ടാംകുറ്റി, അങ്ങാടിക്കൽ വിജയകുമാർ, മുല്ലൂർ സുരേഷ്, ഐക്കാട് ആർ.സി.ഉണ്ണിത്താൻ, എ.ജി.ശ്രീകുമാർ, വി.ആർ.ജിതേഷ് കുമാർ, സി.ജി.ജോയ്, സരസ്വതി ചന്ദ്രൻ, ഗീവർഗീസ് നൈനാൻ, സദാശിവൻ പിള്ള, സുന്ദരേശൻ, ശശിധരകുറുപ്പ്, ദീപു വടക്കേക്കര, ജോസ് പള്ളൂവാതുക്കൽ വിൽസൺ മാത്യു എന്നിവർ സംസാരിച്ചു.