കുമ്പളത്താമൺ ∙ ഒൻപതു മാസത്തിനിടെ കാട്ടാനകൾ നശിപ്പിച്ചത് 1,100ൽ അധികം റബർ തൈകൾ. പുറമേ വിളവെടുത്തിരുന്ന കൈത തോട്ടവും.
കുമ്പളത്താമൺ പുന്നമൂട്ടിൽ മനോജ് മാത്യുവിന്റെ 5 ഏക്കർ തോട്ടത്തിലെ കാഴ്ചയാണിത്. കല്ലാറ്റിൽ വള്ളക്കടവിനോടു ചേർന്നാണ് കർഷകനായ മനോജിന്റെ തോട്ടം.
റബർ തൈകൾ നട്ടതിനു ശേഷം 3 ലക്ഷം രൂപ ചെലവഴിച്ച് ചുറ്റും സൗരോർജ വേലി സ്ഥാപിച്ചിരുന്നു. പിന്നീടാണ് കൈത കൃഷി ചെയ്തത്.
ഒളികല്ല് ശങ്കരമംഗലം തോട്ടത്തിലൂടെ എത്തിയിരുന്ന ഒന്നും രണ്ടും കാട്ടാനകളാണ് ആദ്യം കൃഷിയിടത്തിൽ എത്തിയിരുന്നത്.
വള്ളക്കടവിലൂടെ വേലി തകർത്താണ് അവ കൈത ഇരയാക്കിയിരുന്നത്. പല തവണ വേലി പുനരുദ്ധരിച്ചു.
പിന്നാലെ ആനകൾ അവ തകർക്കും. തുടർന്ന് ആനകളുടെ വരവ് വർധിച്ചു.
പല വഴികളിലൂടെ 12 കാട്ടാനകൾ വരെ തോട്ടത്തിലെത്തുന്നുണ്ട്. റബർ തൈകളും കൈതയും പൂർണമായി നശിപ്പിച്ചു.
തോട്ടം ഉഴതു മറിച്ചിട്ടിരിക്കുകയാണ്. നഷ്ടത്തിന്റെ തോതു കൂടിയതോടെ മനോജ് പുനരുദ്ധാരണത്തിന് ഇറങ്ങാതായി.
ആനകൾ കൂട്ടത്തോടെ എത്തുമ്പോൾ വനപാലകരും നാട്ടുകാരും സംഘടിച്ചെത്തും.
ലൈറ്റടിച്ചും ബഹളംവച്ചും അവർ ആനകളെ ഓടിക്കും. അടുത്ത ദിവസം ഇതേ സമയം വീണ്ടുമെത്തും.
കൈത തിന്നാനാണ് ആനകളെത്തുന്നത്. വനം വന്യജീവി വകുപ്പിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കുമോയെന്നു നോക്കുകയാണ് മനോജ്.
ഇതിനായി സ്ഥല പരിശോധന നടത്തി റിപ്പോർട്ട് ലഭ്യമാക്കുന്നതിന് റബർ ബോർഡിന്റെ ഡപ്യൂട്ടി റബർ പ്രൊഡക്ഷൻ കമ്മിഷനർക്ക് അപേക്ഷ നൽകിയിരിക്കുകയാണ് മനോജ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

