ഇട്ടിയപ്പാറ ∙ സ്വകാര്യ സ്റ്റാൻഡിൽ ബസുകൾ പാർക്കിങ് നടത്തുന്നതു തോന്നുംപടി. അവയ്ക്കിടയിലൂടെ യാത്രക്കാർ നടന്നു പോകുന്നതു അപകട
ഭീതിയിൽ. ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാൻഡിലാണു സുരക്ഷയില്ലാത്തത്. ദിവസം നൂറോളം ബസുകളെത്തുന്ന സ്റ്റാൻഡാണിത്.
കൂടാതെ കെഎസ്ആർടിസി ബസുകളും സ്റ്റാൻഡിലൂടെയാണു കയറിയിറങ്ങുന്നത്.
മുൻപ് കോഴഞ്ചേരി, തിരുവല്ല ഭാഗങ്ങളിലേക്കുള്ള ബസുകൾ ടെർമിനലിനു മുന്നിലും എരുമേലി, കോട്ടയം, വടശേരിക്കര, അത്തിക്കയം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ളവ ശുചിമുറി സമുച്ചയത്തിനു സമീപവും പത്തനംതിട്ടയ്ക്കുള്ളവ ടെർമിനലിന്റെ പിന്നിലുമാണ് പാർക്കിങ് നടത്തിയിരുന്നത്.
എന്നാൽ ഇപ്പോൾ തോന്നുംപടിയാണു ബസുകൾ സ്റ്റാൻഡിലെത്തുന്നത്. ഇറങ്ങിപ്പോകുന്നതും അങ്ങനെ തന്നെ.
വഴിയിലാണ് പലപ്പോഴും ബസുകൾ നിരന്നു കിടക്കുന്നത്. ബസുകളിൽ നിന്നിറങ്ങുന്നവർ ചെന്നുപെടുന്നത് പുറപ്പെടാൻ കിടക്കുന്ന മറ്റൊരു ബസിന്റെ മുന്നിലാകും.
പിന്നീടവർ ഓടി മാറുകയാണ്. യാത്രക്കാർക്കു നടക്കാനാകാത്ത വിധത്തിൽ യാഡിൽ എല്ലാ ഭാഗത്തും ബസുകൾ തലങ്ങും വിലങ്ങും നിരത്തിയിടുകയാണ്.
ഇതിനു പുറമേയാണ് സ്റ്റാൻഡിലൂടെ കയറിയിറങ്ങുന്ന മറ്റു വാഹനങ്ങൾ.
അവ യാത്രക്കാർക്കിടയിലൂടെ തലങ്ങും വിലങ്ങും പായുകയാണ്. ചരക്കു ലോറികൾ പോലും ഇത്തരത്തിൽ ഓടുന്നതു കാണാം.
യാത്രക്കാർക്കു സുരക്ഷയൊരുക്കേണ്ടവർ കാഴ്ചക്കാരായി മാറി നിൽക്കുന്നതാണു അവർ അനുഭവിക്കുന്ന ദുരിതം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]