പത്തനംതിട്ട ∙ റോഡ് സുരക്ഷയുടെ ഭാഗമായി നഗരത്തിൽ സെന്റ് പീറ്റേഴ്സ് ജംക്ഷൻ ഭാഗം മുതൽ ഫുട്പാത്തും ഓടയും നിർമിക്കും.
ജനറൽ ആശുപത്രി പരിസരം വരെയുള്ള ഭാഗത്തായാണിത്. നിലവിൽ ഫുട്പാത്തും കൈവരിയും ഉള്ളിടത്ത് ഇവ ബലപ്പെടുത്തും.
98 ലക്ഷം രൂപ ചെലവ് കണക്കാക്കുന്ന പദ്ധതി പൊതുമരാമത്ത് വകുപ്പാണ് ആവിഷ്കരിച്ചത്. ഈ നിർദേശം റോഡ് സേഫ്റ്റി അതോറിറ്റി പരിഗണിച്ചതോടെ പദ്ധതിക്ക് അനുമതി ലഭിച്ചു.
4 മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നാണ് കരാർ വ്യവസ്ഥ.
ശബരിമല മണ്ഡലകാലം തുടങ്ങും മുൻപ് യാഥാർഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ടൈലും കൈവരിയും സ്ഥാപിക്കുന്നുണ്ട്.
കാഴ്ചപരിമിതി നേരിടുന്നവർക്ക് സഞ്ചരിക്കാനുള്ള സൗകര്യവും പാതയിലുണ്ടാകും. ഈ ഭാഗത്ത് കയ്യേറ്റം ഒഴിപ്പിക്കാനുള്ള നടപടിയും പൊതുമരാമത്ത് വകുപ്പ് തുടങ്ങി.
റോഡ് സൈഡിൽ കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കും പ്രാധാന്യം നൽകുന്ന സംവിധാനം അത്യാവശ്യമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ സൗകര്യം ഏർപ്പെടുത്തുന്നത്.
നഷ്ടപരിഹാരം നൽകണമെന്നാവശ്യം
പത്തനംതിട്ട നഗരത്തിൽ കലക്ടറേറ്റിന് സമീപത്തെ ഇലക്ട്രിക്കൽ സ്ഥാപനത്തിന്റെ ഗോഡൗണിൽ വിൽപനയ്ക്കായി കരുതിയിരുന്ന സാധന സാമഗ്രികൾ കഴിഞ്ഞ രാത്രി നശിപ്പിക്കപ്പെട്ടതായി പരാതി.
ഓട നിർമാണത്തിന്റെ ഭാഗമായുള്ള നാശനഷ്ടത്തിനു കരാറുകാരിൽനിന്ന് മരാമത്ത് വകുപ്പ് അധികൃതർ നഷ്ടപരിഹാരം വാങ്ങിത്തരണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര ആവശ്യപ്പെട്ടു.
55,000 രൂപയിൽ കൂടുതൽ വിലയുള്ള സാധനങ്ങൾക്ക് മുകളിലേക്കാണ് ജെസിബി ഉപയോഗിച്ച് വലിയ വൃക്ഷങ്ങളും തടികളും ഇട്ടിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഈ വിഷയത്തിൽ വകുപ്പിന് നേരിട്ട് യാതൊരു ബന്ധവുമില്ലെന്ന് മരാമത്ത് അധികൃതർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]