പത്തനംതിട്ട ∙ സംസ്ഥാനത്തെ വിവിധ ക്ഷേമനിധി ബോർഡുകളിൽ അംശദായം അടച്ച് അംഗങ്ങളായവർക്ക് ലഭിക്കാനുള്ള പെൻഷൻ കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും ഓണത്തിന് മുൻപ് വിതരണം ചെയ്യണമെന്നും ക്ഷേമനിധി ബോർഡുകളുടെ കാര്യത്തിൽ സുതാര്യത ഉറപ്പ് വരുത്തണമെന്നും ഐഎൻടിയുസിയിൽ അഫിലിയേറ്റ് ചെയ്ത യൂണിയനുകളുടെ ജില്ലാ കോഓർഡിനേഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
സലിം പെരുനാടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഐഎൻടിയുസി സംസ്ഥാന സമിതി അംഗം അങ്ങാടിക്കൽ വിജയകുമാർ ഉദ്ഘാടനം ചെയ്തു. ബിനു മരുതിമുട്ടിൽ, സജി കെ.
സൈമൺ, അഡ്വ. ഷാജി കുളനട, അഷ്റഫ് അപ്പാക്കുട്ടി, അംജിത്ത് അടൂർ, മലയാലപ്പുഴ വിശ്വംഭരൻ, മനോജ് ഡേവിഡ് കോശി, കൈരളി കരുണാകരൻ, ശമുവേൽ മത്തായി തുടങ്ങിയവർ സംസാരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

