കുന്നന്താനം ∙ ലക്ഷങ്ങൾ ചെലവഴിച്ച് നവീകരണം നടത്തിയ ചെങ്ങരൂർച്ചിറ കോതവിളച്ചാലിൽ വീണ്ടും പായൽ വ്യാപിക്കുന്നു. വർഷങ്ങളായി പായലും പോളയും ചെളിയും നിറഞ്ഞ് ഉപയോഗശൂന്യമായിക്കിടന്ന കോതവിളച്ചാൽ ഒരുവർഷം മുൻപാണ് നവീകരണം നടത്തിയത്.
ചെറുകിട ജലസേചന വകുപ്പിൽനിന്ന് 18.81 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു പ്രവൃത്തികൾ.
ചാലിൽ നിറഞ്ഞിരുന്ന പോളയും പായലും നീക്കം ചെയ്യുകയും ഇതോടൊപ്പം 60 സെന്റീമീറ്റർ ആഴവും വർധിപ്പിച്ചിരുന്നു. മല്ലപ്പള്ളി–കുന്നന്താനം–തിരുവല്ല റോഡിന്റെ വശത്തുള്ള ചാലിലേക്കു റോഡിൽനിന്നു ഇറങ്ങുന്നതിന് റാംപും നിർമിച്ചിരുന്നു.
ഇത്തരം പ്രവൃത്തികൾക്കുശേഷം അധികൃതരുടെ ശ്രദ്ധ പതിയാതിരുന്നതാണ് പായൽ വീണ്ടും വളരാൻ ഇടയാക്കിയതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ചാലിന്റെ രണ്ടാംഘട്ട പുനരുദ്ധാരണ പ്രവൃത്തികൾക്കായി 50 ലക്ഷം രൂപയുടെ പദ്ധതിയും അന്ന് ചെറുകിട
ജലസേചനവകുപ്പ് സമർപ്പിച്ചിരുന്നു. പഞ്ചായത്ത് 2024–25 വർഷത്തെ പദ്ധതിയിൽ 30 ലക്ഷം രൂപയുടെ നവീകരണ പ്രവൃത്തികൾ നടപ്പിലാക്കുന്നതിനും വിഭാവനം ചെയ്തിരുന്നു.
ഈ തുകകൾക്കുള്ള പ്രവൃത്തികളൊന്നും നടപ്പായിട്ടില്ല. സാങ്കേതികാനുമതി ലഭിക്കുന്ന മുറയ്ക്കു പണികൾ നടത്താൻ കഴിയുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്.
കുന്നന്താനം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ചാലിന് 2.50 ഏക്കർ വിസ്തൃതിയാണുള്ളത്.
മുണ്ടുകുഴി, പാറാങ്കൽ, ഉമിക്കുന്ന്, പൂച്ചവയൽ, ഒട്ടിയകുഴി തുടങ്ങിയ പ്രദേശങ്ങളിൽനിന്നുള്ള തോടുകളിലെ ജലം ഒഴുകിയെത്തുന്നതും ഇവിടേക്കാണ്. ഇവിടെനിന്ന് പനയമ്പാല തോട്ടിലേക്കും.
ചാൽ സംരക്ഷിക്കുന്നതിന് 2018ൽ 2.50 കോടി രൂപയുടെ പദ്ധതി തയാറാക്കിയെങ്കിലും പ്രാവർത്തികമായില്ല. റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ചെറുകിട
ജലസേചനവകുപ്പാണ് പദ്ധതി തയാറാക്കി സമർപ്പിച്ചത്. ചാലിന് ആഴം വർധിപ്പിക്കുന്നതിനും ചുറ്റും സംരക്ഷണഭിത്തി നിർമിക്കുന്നതിനും ഇവിടേക്കെത്തുന്ന തോടുകളിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനുമായിരുന്നു പദ്ധതി.
ചെറുകിട
ജലസേചനവകുപ്പും നടത്തുന്ന നവീകരണവും പഞ്ചായത്ത് പദ്ധതിയിൽ നടപ്പിലാക്കാൻ തയാറാക്കിയിട്ടുള്ള പണികളും പൂർത്തിയാകുന്നതോടെ വർഷങ്ങൾക്കു മുൻപുണ്ടായിരുന്ന പ്രതാപം കൈവരിക്കാൻ ചാലിനു കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. വിവിധ കേന്ദ്രങ്ങളിൽനിന്ന് കൂടുതൽ തുക അനുവദിക്കപ്പെട്ടാൽ ചെറുകിട
വിനോദസഞ്ചാര കേന്ദ്രവുമാക്കി ചാലിനെ മാറ്റാനും സാധിക്കുമായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

