ശബരിമല∙ ചൊവ്വാഴ്ച ശബരിമലയിൽ എത്തിയത് മുക്കാൽ ലക്ഷത്തിനടുത്തു തീർഥാടകർ. പുലർച്ചെ 12 മുതൽ രാത്രി 7 വരെ മാത്രം 73,499 പേരാണ് എത്തിയത്.
ഈ സമയം കഴിഞ്ഞ് എത്തുന്നവരുടെ എണ്ണം കൂടി കൂട്ടിയാൽ എണ്ണം ഇനിയും കൂടും. തിങ്കളാഴ്ച പുലർച്ചെ 12 മുതൽ രാത്രി 7 വരെ ഔദ്യോഗിക കണക്കനുസരിച്ച് 80,328 പേരാണ് ദർശനം നടത്തിയതെങ്കിലും 7ന് ശേഷം എത്തിയവരെ കൂടി പരിഗണിച്ചപ്പോൾ എണ്ണം 96,000 ആയി.
പുൽമേട് വഴി ദിനവും ശരാശരി 2,500 പേർ എത്തുന്നുണ്ട്. 17 ദിനം പിന്നിടുമ്പോൾ ശബരിമല ദർശനം നടത്തിയ ആകെ ഭക്തരുടെ എണ്ണം 14,20,443 ആയി.
ഒരു ദിവസം 1,18,000 പേർ വന്നതാണ് ഈ സീസണിൽ ഇതുവരെ പരമാവധി ആളുകൾ എത്തിയ ദിനം.
ശബരിമല തീർഥാടകൻ കുഴഞ്ഞുവീണു മരിച്ചു
ശബരിമല∙ പതിനെട്ടാംപടി കയറുന്നതിനിടെ കുഴഞ്ഞുവീണ തീർഥാടകൻ മരിച്ചു. കൊല്ലം വെളിനല്ലൂർ മുകളുവിള പാറവിള അരുൺ ഭവനിൽ പി.ടി.വിജയകുമാറാണു (61) മരിച്ചത്.
ഇന്നലെ രാവിലെ 8.20ന് ആയിരുന്നു സംഭവം. സോപാനം ഇഎംസിയിൽ പ്രഥമശുശ്രൂഷ നൽകിയശേഷം സന്നിധാനം ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

