സീതത്തോട് ∙ പൂജാ അവധി ആഘോഷിക്കാൻ ഗവി റൂട്ടിൽ എത്തുന്നത് നൂറ് കണക്കിനു സഞ്ചാരികൾ. രണ്ട് ദിവസമായി തിരക്ക് തുടരുന്നു.
വനം വകുപ്പിനു പതിനായിരക്കണക്കിനു രൂപയുടെ വരുമാനമാണ് വർധിച്ചത്. അടിസ്ഥാന സൗകര്യങ്ങളും ലുക്ക് ഔട്ട് പോയിന്റുകളും മെച്ചപ്പെടുത്തണമെന്ന് സഞ്ചാരികൾ.
വനംവകുപ്പ് റാന്നി ഫോറസ്റ്റ് ഡിവിഷനിലെ ഗൂഡ്രിക്കൽ റേഞ്ചും ഗവി വനം വികസന കോർപറേഷനുമാണ്(കെഎഫ്ഡിസി) ഗവി ടൂറിസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നത്.
കെഎഫ്ഡിസിയുടെ പാക്കേജുകൾക്കു ചാർജ് കൂടുതലായതിനാലും സ്വകാര്യ വാഹനങ്ങൾക്കു വള്ളക്കടവിൽ നിന്നു ഗവിയിലേക്കു പ്രവേശനം ഇല്ലാത്തതിനാലും ഗൂഡ്രിക്കൽ റേഞ്ച് വഴിയാണ് സാധാരണക്കാവർ ഗവിയിലേക്ക് എത്തുന്നത്.
ഇത് കൂടാതെ കുമളി, പത്തനംതിട്ട ഡിപ്പോകളിൽ നിന്നെത്തുന്ന കെഎസ്ആർടിസി ബസുകളിലും ഗവി കണ്ട് മടങ്ങാനാകും.
ഗൂഡ്രിക്കൽ റേഞ്ചിൽ നിന്നു ഓൺലൈനിൽ ബുക്ക് ചെയ്യുന്ന 30 വാഹനങ്ങൾക്കാണ് പ്രവേശനം. കഴിഞ്ഞ ഏതാനും ദിവസമായി നല്ല തിരക്കാണ്.
ഗവി കെഎഫ്ഡിസിയുടെ പാക്കേജ് വഴിയും ഒട്ടേറെ സഞ്ചാരികൾ എത്തുന്നുണ്ട്.
വള്ളക്കടവിൽ നിന്നു പ്രത്യേക വാഹനത്തിലാണ് കെഎഫ്ഡിസി പാക്കേജിലുള്ള സഞ്ചാരികൾ ഗവി കാണാൻ എത്തുന്നത്. തിരക്ക് വർധിച്ചതോടെ ഭക്ഷണം കിട്ടാനും പ്രയാസമാണ്.
മുൻകൂട്ടി വിളിച്ച് പറയുന്നവർക്ക് കൊച്ചുപമ്പ കെഎസ്ഇബി കന്റീൻ, കെഎഫ്ഡിസിയുടെ സ്റ്റാൾ എന്നിവിടങ്ങളിൽ നിന്നു ഭക്ഷണം ലഭിക്കും. ഇത് കൂടാതെ ഗൂഡ്രിക്കൽ റേഞ്ചിനു കവാടഭാഗത്തായി കുടുംബശ്രീ അംഗങ്ങൾ ഭക്ഷണപ്പൊതികൾ എത്തിച്ച് വിതരണം ചെയ്യുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]